അനാരോഗ്യം: സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രിയിൽ
റിയാദ് : രണ്ട് വിശുദ്ധ ഹറമുകളുടെയും രക്ഷാധികാരിയും സൗദി ഭരണാധികാരിയുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിനെ വൈദ്യപരിശോധനയ്ക്കായി സൗദി തലസ്ഥാനമായ റിയാദിലെ കിംഗ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൗദി വാര്‍ത്താ ഏജന്‍സി (എസ്‌പി‌എ)യാണ് വാർത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാൽ രാജാവിന്റെ രോഗം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. പിത്തസഞ്ചിയിലെ വീക്കം മൂലമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് സൂചന.

84 കാരനായ രാജാവ് റിയാദ് മേഖലയിലെ ഗവര്‍ണറായാണ് ഭരണ രംഗത്തെത്തുന്നത്. ഈ പദവിയിൽ 50 വര്‍ഷത്തിലേറെയാണ് അദ്ദേഹം സേവനമനുഷ്ഠിച്ചത്. 2015 ലാണ് അദ്ദേഹം സൗദിയുടെ രാജ പദവിയിലെത്തുന്നത്. രാജാവാകുന്നതിന് മുമ്പ് 2012 ജൂണ്‍ മുതൽ 2.5 വര്‍ഷം അദ്ദേഹം കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter