കൊറോണ: കശ്മീരിൽ 4 ജി ഇന്റർനെറ്റ് പുനഃസ്ഥാപിക്കണമെന്ന് ആംനസ്റ്റി
ന്യൂഡൽഹി: ലോകത്തുടനീളം പടർന്നുപിടിച്ച കോവിഡ് വൈറസ് ഇന്ത്യയിൽ 184 പേർക്ക് സ്ഥിരീകരിക്കുകയും നാലു പേർ മരണപ്പെടുകയും ചെയ്തതോടെ കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് എടുത്തുമാറ്റിയ 4ജി ഇന്റർനെറ്റ് സർവീസ് ഉടൻ പുനഃസ്ഥാപിക്കണമെന്ന് ആംനസ്റ്റി ഇൻറർനാഷണൽ ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടു. കോൾഡ് പോലുള്ള മഹാമാരി പരക്കുന്ന പശ്ചാത്തലത്തിൽ ഇത്തരം നിയന്ത്രണങ്ങൾക്ക് യാതൊരു അർത്ഥമില്ലെന്നും ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ വ്യക്തമാക്കി.

കോമഡി മഹാമാരി പടർന്നുപിടിക്കുന്ന ഈ സന്ദർഭത്തിൽ ഇന്റർനെറ്റ് നിയന്ത്രണങ്ങൾ ജനങ്ങൾക്ക് വലിയതോതിൽ വിനയാകുമെന്ന് ആംനസ്റ്റി പറഞ്ഞു. ഇന്റർനെറ്റിന്റെ വേഗത കുറവ് ജനങ്ങൾക്ക് വൈറസിനെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിൽ കാലതാമസം വരുത്തുമെന്നും ആംനസ്റ്റി ചൂണ്ടിക്കാട്ടി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter