പ്രമുഖ ദയൂബന്ദ് പണ്ഡിതൻ മൗലാനാ മുഫ്തി സഈദ് അഹ്മദ്പാലം പൂരി ഉസ്താദ് വിട ചൊല്ലി
ലക്നൗ: ദാറുൽ ഉലൂം ദയൂബന്ദിലെ ശൈഖുൽ ഹദീസും ഇമാം ബുഖാരിയുടെ വിശ്രുത ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയുടെ ശറഹ് ആയ തുഹ്ഫത്തുൽ ഖാരിയടക്കമുള്ള നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ മൗലാനാ മുഫ്തി സഈദ് അഹ്മദ് പാലൻപൂരി വിട ചൊല്ലി യാത്രയായി. ചൊവ്വാഴ്ച റമദാൻ 25ന്റെ പുണ്യം നിറഞ്ഞ ദിനത്തിൽ മുംബൈയിൽ വെച്ചാണ് അദ്ദേഹത്തിന്റെ വഫാത്ത് സംഭവിച്ചിരിക്കുന്നത്. പ്രമേഹ രോഗം മൂലം ഏറെ പ്രയാസത്തിലായിരുന്നു അദ്ദേഹം.

തന്റെ അഗാധമായ ജ്ഞാനം കൊണ്ട് കാലങ്ങളായി ദാറുൽ ഉലൂമിൽ ശക്തമായ സ്വാധീനം തന്നെ ചെലുത്തിയ മഹാ വ്യക്തിത്വമായിരുന്നു അദ്ദേഹം. അനുഗ്രഹീത ജീവിതം, അസൂയാർഹമായ പാണ്ഡിത്യം, രചനാ വിലാസം, പ്രഭാഷണചാതുരി , തുടങ്ങിയ മഹദ് വിശേഷണങ്ങൾ ധന്യമാക്കിയ ജീവിതത്തിനുടമയായിരുന്ന അദ്ദേഹം ഹദീസ് പഠനത്തിൽ രാജ്യത്തെ മുൻ നിര സ്ഥാനമലങ്കരിക്കുന്ന പണ്ഡിതനായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter