മുസ്‌ലിം സ്ത്രീയുടെ ഹിജാബഴിക്കാന്‍ മോദി നിയമം നിര്‍മിക്കുന്നു!

മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കി ഓര്‍ഡിനന്‍സ് ഇറക്കിയതിനു പിന്നാലെ പൊതു ഇടങ്ങളില്‍ മുഖം മറക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നത് നിയന്ത്രണം കൊണ്ടുവരാനും കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. 

സുരക്ഷാകാരണം പറഞ്ഞാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു നീക്കത്തിന് തയ്യാറാകുന്നതെന്നാണറിവ്. എന്നാല്‍, രാജ്യത്തെ മുസ്‌ലിം സമൂഹത്തിലെ സ്ത്രീകളുടെ രീതികളുടെ എതിര്‍ക്കുകയെന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നതാണ് വിലയിരുത്തല്‍. 

ഹിന്ദുക്കള്‍, ക്രൈസ്തവര്‍ തുടങ്ങി മറ്റു പല സമുദായക്കാരും പിന്തുടരുന്ന പല രീതികളും നിലനിറുത്തിക്കൊണ്ടുതന്നെയാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് നീങ്ങുന്നത് എന്നത് കടുത്ത വിവേചനത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

ഭരണഘടന ഉറപ്പ് തരുന്ന മനുഷ്യാവകാശങ്ങളുടെ ലംഘനമായി മുഖം മറക്കലിനെ ഉയര്‍ത്തിക്കാട്ടാനാണ് സര്‍ക്കാര്‍ പദ്ധതി. മുത്വലാഖിനെ നിരോധിച്ചുകൊണ്ടുള്ള ബില്‍ പാസാക്കിയ പോലെ ഇതിനെതിരെയും ഓര്‍ഡിനസ് കൊണ്ടുവരാനാണ് മോദി ഭരണകൂടം ഒരുമ്പെടുന്നത്. 

അതേസമയം, നഗ്നരായി സ്ത്രീകള്‍ക്കുമുമ്പില്‍ പൂജാരിമാര്‍ രംഗപ്രവേശം ചെയ്യുന്നതിനോ ഗോക്കളുടെ പേരില്‍ നിരപരാധികളെ കൊന്നൊടുക്കുന്നതിനോ യാതൊരുവിധ നിയമവും കൊണ്ടുവരാതെയാണ് മുസ്‌ലിം സ്ത്രീയുടെ വേഷത്തിനെതിരെയുള്ള ഈ എഴുന്നള്ളല്‍.

സ്ത്രീ അവളുടെ സുരക്ഷക്കായി സ്വയം താല്‍പര്യത്തില്‍ തെരഞ്ഞെടുക്കുന്ന വസ്ത്രധാരണാരീതി ഭരണഘടനകൊണ്ടുതന്നെ സ്ഥാപിക്കപ്പെട്ടതാണ്. എന്നിരിക്കെ അതിനെ ചോദ്യം ചെയ്യുന്നതും ചര്‍ച്ചയാക്കുന്നതും ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ മുസ്‌ലിം വിരുദ്ധതയാണ് വ്യക്തമാക്കുന്നത്.

രാജ്യത്ത് നിരന്തരം നടന്നുകൊണ്ടിരിക്കുന്ന മുസ്‌ലിം-ദലിത് അക്രമങ്ങളെക്കുറിച്ചും കൊലകളെക്കുറിച്ചും വ്യക്തമായ തീരുമാനം കൈക്കൊള്ളാതെ വീണ്ടും വീണ്ടും ന്യൂനപക്ഷ ആചാരങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ രംഗത്തുവരുന്നത് ശക്തമായ പ്രതിഷേധം വിളിച്ചുവരുത്തുമെന്നത് ഉറപ്പാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter