ഹാദിയ സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്‌സലന്‍സ് ഇന്ന് സമൂഹത്തിന് സമർപ്പിക്കും
മലപ്പുറം: ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് സർവകലാശാല പൂർവ്വ വിദ്യാർത്ഥി സംഘടന ഹാദിയയുടെ നേതൃത്വത്തിൽ പാണക്കാട് പണികഴിച്ച ഹാദിയ സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്‌സലന്‍സ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ആന്റ് മള്‍ട്ടി ഫെയ്‌സ്ഡ് ട്രൈനിംഗ് സെന്റര്‍ ഉദ്ഘാടനം സപ്തംബര്‍ 20 ന് വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് നടക്കും. പാണക്കാട് ആസ്ഥാനമായി മികവിന്റെ കേന്ദ്രമായാണ് ഹാദിയ സെന്റർ ഫോർ സോഷ്യൽ എക്സലൻസ് ആരംഭിച്ചത്. പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുകയും പ്രസാധന രംഗത്ത് വേറിട്ട ചുവടുകൾ വെക്കുകയും മീഡിയയിൽ സക്രിയമായി ഇടപെടുകയും സാമൂഹിക ശാക്തീകരണ പദ്ധതികൾ ഏറ്റെടുക്കുകയും ആവശ്യമായ മാനവ വിഭവശേഷി വികസിപ്പിക്കുകയും സമൂഹത്തിന്റെ മാനസികാരോഗ്യം വീണ്ടെടുക്കുകയും ചെയ്യുകയെന്നതാണ് സെന്ററിന്റെ ലക്ഷ്യം. ഇതിനായി ഇന്‍സ്റ്റിറ്റ്യൂഷണല്‍ എംപവര്‍മെന്റ് ദാറുല്‍ ഹിക്മ , ബുക്പ്ലസ്, മീഡിയ ലൈന്‍, , റിസോഴ്‌സ് ഹബ്, സൈകോ-സോഷ്യൽ ഹെൽത്ത് ക്ലബ്,യുട്യൂബ് ചാനൽ, മീഡിയ സ്കൂൾ, ട്രൈനേഴ്സ് പൂൾ തുടങ്ങി നിരവധി വകുപ്പുകൾ സി.എസ്.ഇക്കു കീഴിൽ ഇതിനകം പ്രവർത്തന സജ്ജമായി. സി.എസ്.ഇയുടെ വിവിധ ട്രൈനിംഗ് പ്രൊജക്ടുകള്‍ക്ക് വേണ്ട മാനവവിഭവശേഷി വികസിപ്പിക്കുന്നതോടൊപ്പം സാമൂഹിക ഉന്നമനത്തിന് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്ന് വിവിധ ഉദ്യോഗ തലങ്ങളിലും അക്കാദമിക, നിയമ രംഗങ്ങളിലും കൂടുതല്‍ ആളുകളെ എത്തിക്കുന്നതിനുള്ള പദ്ധതികൾ, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഓറിയന്റേഷനും മോറല്‍ ഗ്രൂമിംഗും നല്‍കുന്ന ആബിൾ പരിശീലന പദ്ധതി, റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സെകണ്ടറി-ഡിഗ്രി തലങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധത്തോടെ മുന്നോട്ടു പോകാനും സാമൂഹിക പ്രതിബദ്ധതയുള്ളവരായിത്തീരാനുമുള്ള 'കോഡ്'പരിശീലന പദ്ധതി, നിരന്തര പരിശീലനം നല്‍കി പഠന മികവും കരിയര്‍ ഓറിയന്റേഷനും നല്‍കുന്ന ' മാപ് ഇന്ത്യ' പദ്ധതി,ഇംഗ്ലീഷ്, അറബി, ഫ്രഞ്ച്, സ്പാനിഷ്, ജർമൻ തുടങ്ങിയ ഭാഷകളിൽ സംസാരിക്കാനും എഴുതാനുമുള്ള പരിശീലനം നല്‍കുന്ന 'ലീഫ് 'പദ്ധതി, 'ലീഡ്' സ്‌പോകണ്‍ ഇംഗ്ലീഷ് കോഴ്‌സ് ഉൾപെടെ വിവിധ പരിപാടികൾക്ക് ഇതിനകം തന്നെ തുടക്കമായി. വൈകീട്ട് നാലിന് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങളും ഓഫീസ് ആന്റ് ഗസ്റ്റ് ലോഞ്ച് ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങളും നിര്‍വഹിക്കും. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി അധ്യക്ഷത വഹിക്കും. പ്രൊജക്റ്റ് ഓഫീസ്, ഗസ്റ്റ് ലോഞ്ച്, കോണ്‍ഫറന്‍സ് ഹാള്‍, ഓണ്‍ലൈന്‍ സ്റ്റുഡിയോ, ഡോര്‍മെറ്ററികള്‍, ഡിജിറ്റല്‍ ക്ലാസ്റൂമുകള്‍, കൗണ്‍സിലിംഗ് സെന്റര്‍, ഓപണ്‍ ഗ്യാലറി ഓഡിറ്റോറിയം എന്നിവയാണ് ഇതോടെ സെന്ററിൽ പ്രവർത്തനക്ഷമമാകുന്നത്. സംഘടനക്കു കീഴില്‍ വിവിധ സംസ്ഥാനങ്ങളിലായി 647 പ്രാഥമിക വിദ്യാലയങ്ങൾ പ്രവര്‍ത്തിക്കുന്നുണ്ട്. മുപ്പത്തിരണ്ടായിരം പഠിതാക്കളും 988 അധ്യാപകരുമുണ്ട്. കൂടാതെ നിരവധി മോഡല്‍ വില്ലേജുകളും മഹല്ലുകളും നടത്തുന്നു. രണ്ടു മാസം മുന്‍പ് ബീഹാറിലെ കിഷന്‍ഗഞ്ജില്‍ കൊര്‍ദോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അക്കാദമിക് എക്‌സലന്‍സ് എന്ന സ്ഥാപനവും ഹാദിയക്കു കീഴില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഡിജിറ്റൽ ക്ലാസ്സ്‌ റൂം ഉദ്‌ഘാടനം സമസ്ത ജന. സെക്രട്ടറി, കെ.ആലിക്കുട്ടി മുസ്ലിയാരും , സെമിനാർ ഹാൾ ഉദ്‌ഘാടനം എം. ടി അബ്ദുള്ള മുസ്‌ലിയാരും കൗണ്സിലിംഗ് സെന്റർ അബ്ബാസലി ശിഹാബ് തങ്ങളും മീഡിയ സ്റ്റുഡിയോ പി. കെ കുഞ്ഞാലികുട്ടി എം.പിയും, ഹോസ്റ്റൽ ഇ. ടി മുഹമ്മദ്‌ ബഷീർ എം.പി.യും, ആംഫി തിയേറ്റർ പി. വി അബ്ദുൽ വഹാബ് എം.പിയും നിർവ്വഹിക്കും. സാദിഖലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ, ബശീർ അലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാസിമാരായ നാസർ ഹയ്യ് തങ്ങൾ, ജമലുല്ലൈലി തങ്ങൾ, പി. ഉബൈദുള്ള, എം.എൽ.എ, കെ. എൻ. എ ഖാദർ എം.എൽ.എ എന്നിവർ പ്രസിദ്ധീകരണ വിഭാഗമായ ബുക് പ്ലസിന്റെ വിവിധ പുസ്തകങ്ങൾ പ്രകാശനം ചെയ്യും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter