ഇറാനെതിരായ ഉപരോധം പുനസ്ഥാപിച്ചതായി പ്രഖ്യാപിച്ച് യുഎസ്: എതിർപ്പുമായി അംഗരാജ്യങ്ങൾ
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈംക്ക് പോംപിയോയാണ് ഉപരോധ പ്രഖ്യാപനം നടത്തിയത്. ഇറാനെതിരായ ഉപരോധം പുനഃസ്ഥാപിക്കുന്നതിന് അംഗരാജ്യങ്ങള്‍ തയ്യാറായില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരും എന്നായിരുന്നു യുഎസിന്റെ ഭീഷണി.
ആണവ നിരാകരണം സംബന്ധിച്ച് ബറാക് ഒബാമയുടെ കാലത്തിൽ യുഎസ് അടക്കമുള്ള ആറ് രാജ്യങ്ങളും ഇറാനും തമ്മില്‍ 2015ല്‍ ഉണ്ടാക്കിയ കരാറില്‍നിന്ന് രണ്ട് കൊല്ലം മുമ്പ് ട്രംപ് ഏകപക്ഷീയമായി പിന്മാറിയിരുന്നു. യുഎസിന്റെ പുതിയ പ്രഖ്യാപനം സ്ത്രീകൾ കൂടുതൽ സങ്കീര്‍ണമാക്കിയിരിക്കുകയാണ്. ഈ ഉപരോധത്തിന്റെ കാലാവധി അടുത്ത മാസം അവസാനിക്കുകയാണ്.
ആയുധ കച്ചവടം വിലക്കുക, ഉപരോധം നീട്ടുക, ആണവ പരീക്ഷണത്തിനുള്ള വിലക്ക് തുടരുക, ബാലസ്റ്റിക് മിസൈല്‍ സാങ്കേതിക വിദ്യകള്‍ കൈമാറുന്നതിന് ഉപരോധം തുടരുക എന്നിവ ഉള്‍പ്പെടെയായിരുന്നു യുഎസിന്റെ ആവശ്യങ്ങള്‍. ഉപരോധം നടപ്പാക്കാനുള്ള ബാധ്യതകള്‍ നിറവേറ്റുന്നതില്‍ അംഗരാജ്യങ്ങള്‍ പരാജയപ്പെട്ടാല്‍ ആ പരാജയത്തിന്റെ അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാകണമെന്ന് പോംപിയോ ഭീഷണിപ്പെടുത്തി. ഇറാനെതിരെ എല്ലാ ഉപരോധങ്ങളും പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ഒരുമാസം മുമ്പ് യുഎസ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് പുതിയ പ്രഖ്യാപനം.
എന്നാൽ യുഎസിന്റെ ഈ പ്രഖ്യാപനത്തെ രക്ഷാസമിതിയിലെ മറ്റ് നാല് അംഗരാജ്യങ്ങള്‍ നിരാകരിച്ചു. യുഎന്‍ പ്രഖ്യാപിച്ച ഇളവുകള്‍ തുടരുമെന്ന് വ്യക്തമാക്കിയ ബ്രിട്ടനും ജര്‍മനിയും ഫ്രാന്‍സും അതിന് വിരുദ്ധമായി ഉപരോധം തുടരാനുള്ള പ്രഖ്യാപനം നിയമപരമായി നിലനില്‍ക്കില്ലെന്നും അറിയിച്ചു. യുഎസിന്റെ പ്രഖ്യാപനം അടിസ്ഥാനമാക്കി എന്തെങ്കിലും നടപടിയെടുക്കില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും യുഎന്‍ കൗണ്‍സിലില്‍ അറിയിച്ചു.
Leave A Comment