മുസ്‌ലിംകളെ നശിപ്പിക്കണമെങ്കില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യൂ : ആഹ്വാനവുമായി   ബി.ജെ.പി നേതാവ്

മുസ്‌ലിം വംശത്തെ നശിപ്പിക്കണമെങ്കില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന്  ആഹ്വാനവുമായി ബി.ജെ.പി നേതാവ്.

കഴിഞ്ഞ ദിവസമാണ് ബി.ജെ.പി നേതാവ് രഞ്ജിത് ബഹാദുര്‍ ശ്രീവാസ്തവ വിവാദ പ്രസ്താവനക്ക് തിരികൊളുത്തിയത്.
ഉത്തര്‍പ്രദേശിലെ ബ്രാബന്‍കി ബി.ജെ.പി പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.

കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുസ് ലിംകളുടെ ആത്മവീര്യം കെടുത്താനാണ് ശ്രമിച്ചത്.
മുസ് ലിംകളുടെ വംശത്തെ തന്നെ നശിപ്പിക്കണമെങ്കില്‍ മോദിക്ക് വോട്ട് ചെയ്യുക. വിഭജനം കഴിഞ്ഞിട്ടും രാജ്യത്ത് മുസ് ലിം ജനസംഖ്യ വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്.രഞ്ജിത്ത് ബഹാദുര്‍ പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം പതിനായരക്കണക്കിന് മു്‌സ്‌ലിംകളെ ഷേവ് ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ഹിന്ദു മതം സ്വീകരിക്കാന്‍ നിര്‍ബന്ധിപ്പിക്കുകയും ചെയ്യും.രഞ്ജിത്ത് വ്യക്തമാക്കി.

ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിരവധി ബി.ജെ.പി നേതാക്കളാണ് വിവാദ പ്രസ്താവനകളിറക്കുന്നത്.
യോഗി ആദിത്യനാഥ്,  മേനകാഗാന്ധി, സാക്ഷി മഹാരാജ്, രമേഷ്‌കതറാ, ഇപ്പോള്‍ രഞ്ജിത്തുമാണ്  വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter