പൗരത്വ ഭേദഗതി നിയമം മുസ്‍ലിംകളെ ഗുരുതരമായി ബാധിക്കുമെന്ന് യുഎസ് മത കമ്മീഷൻ
വാഷിംഗ്ടൺ: ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിന് മൂന്നു ദിനം മാത്രം ബാക്കി നിൽക്കെ പൗരത്വ നിയമത്തിനെതിരെ അമേരിക്കന്‍ മത സ്വാതന്ത്ര്യ കമ്മീഷൻ റിപ്പോര്‍ട്ട് പുറത്ത് വിട്ടു. ഇന്ത്യയിലെ പൗരത്വ നിയമം മുസ്‍ലിംകളെ ഗുരുതരമായി ബാധിക്കുമെന്നാണ് കമ്മീഷൻ റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.

സര്‍ക്കാര്‍ മുസ്‍ലിംകളെ ലക്ഷ്യമിടുന്ന കാര്യം ചില ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകളില്‍ നിന്നും വ്യക്തമാണെന്നും കമ്മീഷന്‍ കണ്ടെത്തി. മുസ്‌ലിംകളല്ലാത്തവര്‍ക്ക് സംരക്ഷണം ഉറപ്പ് വരുത്തുന്നതിന് വേണ്ടി ബോധപൂര്‍വ്വം കൊണ്ടുവന്നതാണ് നിയമമെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തി മുസ്‌ലിംകളെ ദേശീയ പൗരത്വ പട്ടികയില്‍ നിന്നും പുറത്താക്കാനും രാജ്യമില്ലാത്തവരാക്കി മാറ്റാനും സുദീര്‍ഘമായ കാലയളവില്‍ തടങ്കല്‍ പാളയങ്ങളില്‍ അടച്ചിടാനുമൊക്കെ സി.എ.എ നിയമം വഴിയൊരുക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.

മതസ്വാതന്ത്ര്യ രംഗത്ത് ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തിൽ നിന്നുള്ള തിരിച്ചുപോക്കാണ് നിയമമെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ പലപ്പോഴായി നടത്തിയ വിദ്വേഷ പ്രസ്താവനകളെയും ഉദ്ധരിക്കുന്നുണ്ട്. സി.എ.എക്കെതിരെ ഇന്ത്യയിലുടനീളം നടക്കുന്ന പ്രക്ഷോഭങ്ങൾ പൊലീസ് അടിച്ചമര്‍ത്തുന്നതും കമ്മീഷന്‍ പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter