സമര വേദി ശാഹീന്‍ബാഗില്‍ നിന്ന് മാറ്റില്ലെന്ന് ആവർത്തിച്ച് സമരക്കാർ
ന്യൂഡൽഹി: ശാഹീന്‍ബാഗിലെ സമരക്കാരുമായി ചർച്ച നടത്താൻ സുപ്രീം കോടതി നിയമിച്ച മധ്യസ്ഥ സമിതിയുടെ ശ്രമങ്ങൾക്ക് വീണ്ടും തിരിച്ചടി . പൗരത്വ നിയമ ഭേദഗതിക്കെതിരായ സമര വേദി ശാഹീന്‍ബാഗില്‍ നിന്ന് മാറ്റില്ലെന്ന് സമരക്കാർ ആവര്‍ത്തിച്ച്‌ വ്യക്തമാക്കി. ബാരിക്കേഡ് വെച്ച്‌ ബദല്‍ റോഡ് അടച്ചത് പൊലീസാണെന്നും സമരക്കാര്‍ മധ്യസ്ഥരെ അറിയിച്ചു. അതിനിടെ യു.പി പൊലീസ് അടച്ച നോയിഡ - ഫരീദാബാദ് റോഡ് തുറന്നു. 69 ദിവസത്തിന് ശേഷമാണ് റോഡ് വീണ്ടും തുറന്നത്. സമാന്തര പാതകള്‍ തുറന്ന് ഗതാഗത കുരുക്ക് ഒഴിവാക്കണമെന്ന സമരക്കാരുടെ നിര്‍ദേശം അംഗീകരിച്ചാണ് നടപടി. മുതിര്‍ന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്ഡെ, സാധന രാമചന്ദ്രന്‍ എന്നിവരുൾപ്പെടുന്നവരാണ് മധ്യസ്ഥ സമിതിയിൽ അംഗങ്ങളായിരിക്കുന്നത്. സമരക്കാരുമായി മധ്യസ്ഥ സമിതിക്ക് ചർച്ച നടത്താൻ ഒരാഴ്ച സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter