മുസ്‌ലിംകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി വെള്ളിയാഴ്ചത്തെ ബാങ്കുവിളി ടി.വിയിലൂടെയും റേഡിയോയിലൂടെയും ബ്രോഡ്കാസ്റ്റ് ചെയ്യുമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി
- Web desk
- Mar 21, 2019 - 06:19
- Updated: Mar 21, 2019 - 06:19
ക്രൈസ്റ്റ്ചര്‍ച്ച് മസ്ജിദ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി വെള്ളിയാഴ്ച രണ്ടുമിനിറ്റ് പ്രാര്‍ത്ഥന നടത്തുമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ദന്‍. ബാങ്കുവിളി ന്യൂസിലന്‍ഡ് ടിവിയിലൂടെയും റേഡിയോയിലൂടെയും ബ്രോഡ്കാസ്റ്റ് ചെയ്യുമെന്നും ജസീന്ത വ്യക്തമാക്കി.
മറ്റ് പ്രാര്‍ത്ഥനാ പരിപാടികളും ഇതോടനുബന്ധിച്ചു നടത്തുമെന്നും അവര്‍ പറഞ്ഞു.
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം് സംസ്‌കരിക്കുന്നതിന് മുമ്പ് ജസീന്ത ക്രൈസ്റ്റ്ചര്‍ച്ചില്‍ എത്തിയിരുന്നു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ച അവര്‍ കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുകയും ചെയ്തു.
ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന ഭീകരാക്രമണത്തിനുശേഷം ആദ്യമായി പാര്‍ലമെന്റ് സെഷന്‍ ആരംഭിച്ചത് വിശുദ്ധ ഖുര്‍ആന്‍ പാരായണത്തോടെയായിരുന്നു. പ്രധാനമന്ത്രി തന്റെ പ്രസംഗം തുടങ്ങിയത് അസ്സലാമുഅലൈക്കും എന്ന അഭിവാദ്യവുമായിട്ടായിരുന്നു.
നേരത്തെ ഹിജാബ് ധരിച്ചായിരുന്നു ജസിന്ത കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ചത്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ഈ പ്രധാനമന്ത്രി ലോകശ്രദ്ധ നേടിയിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment