സിറിയയെ അറബ് ലീഗിലേക്ക് തിരിച്ചെടുക്കുന്നത് സംബന്ധിച്ച് യാതൊരു ഉപാധിയും മുന്നോട്ട് വെക്കുന്നില്ല: ഈജിപ്ത്

സിറിയയെ അറബ് ലീഗിലേക്ക് തിരിച്ചെടുക്കുന്ന വിഷയത്തില്‍ യാതൊരു ഉപാധിയും മുന്നോട്ടുവെക്കുന്നില്ലെന്ന് ഈജിപ്ത് വിദേശകാര്യമന്ത്രി സാമഹ് ശൗക്കരി വ്യക്തമാക്കി.

ഒമാന്‍ സന്ദര്‍ശനവേളയില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ധേഹം.
2011 ലായിരുന്നു സിറിയയുടെ മെമ്പര്‍ഷിപ്പ് റദ്ധാക്കിയിരുന്നത്.ബശ്ശാറുല്‍ അസദിനെതിരെ പ്രക്ഷോഭം തുടങ്ങിയ സമയമായിരുന്നു അത്.
ഇപ്പോഴും 8 വര്‍ഷത്തോളമായി ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലാണ് സിറിയ.
സിറിയയുടെ തിരിച്ചുവരവ് സംബന്ധിച്ച് അറബ് രാഷ്ട്രങ്ങള്‍ക്കിടയില്‍ സമവായയില്ലെന്ന് ഇതുസംബന്ധിച്ച് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബ്ദുല്‍ ഗെയ്ഥ് വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter