കോവിഡ്​ ബാധിതരുടെ എണ്ണം ​258: പ്രതിരോധം ശക്തമാക്കി ഇന്ത്യ
ന്യൂഡല്‍ഹി: മഹാമാരിയായി ലോകരാജ്യങ്ങളിലുടനീളം പടർന്നു പിടിക്കുന്ന കോവിഡ് ഇന്ത്യയിൽ ശക്തമായ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇന്ത്യയിലെ കോവിഡ്​ ബാധിതരുടെ എണ്ണം ​258 ആയി ഉയര്‍ന്നതോടെ രാജ്യം പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി . 22 സംസ്​ഥാനങ്ങളിലാണ്​ ഇതുവരെ രാജ്യത്ത്​ കോവിഡ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. നേരത്തേ, പഞ്ചാബ്​, മഹാരാഷ്​ട്ര, ഡല്‍ഹി, കര്‍ണാടക എന്നിവിടങ്ങളില്‍ ഓരോ മരണവും റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു.

കോവിഡ്​ ബാധിതരുടെ എണ്ണം കൂടിയതിനെ തുടര്‍ന്ന്​ എല്ലാ സംസ്ഥാനങ്ങളിലും കര്‍ശന നിയന്ത്രണമാണ്​ ഏര്‍പ്പെടുത്തിയിരിക്കുന്നത്​. ആള്‍ക്കൂട്ടത്തിന്​ കര്‍ശന നിയന്ത്രണ ഏര്‍പ്പെടുത്തും. സ്​കൂളുകള്‍, കോളജുകള്‍​, തിയറ്ററുകള്‍, മാളുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയ പൊതു സ്​ഥലങ്ങളെല്ലാം അടച്ചിടാന്‍ നിര്‍ദേശം നല്‍കി. രാജസ്​ഥാനില്‍ അഞ്ചുപേര്‍ക്ക്​ കൂടി പുതുതായി കോവിഡ്​ ബാധ സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 23 ആയി. പഞ്ചാബില്‍ ഒരാള്‍ക്ക്​ കൂടി പുതുതായി രോഗബാധ സ്ഥിരീകരിച്ചു.

ഗുജറാത്തിലെ വഡോദരയില്‍ ലങ്കയില്‍ നിന്നും മടങ്ങിയെത്തിയ 53 കാരന് കോവിഡ്​ ബാധ കണ്ടെത്തിയതോടെ ​ ഗുജറാത്തില്‍ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. മധ്യപ്രദേശിലെ ജബല്‍​പൂരും കോവിഡ്​ ബാധ പുതുതായി സ്​ഥിരീകരിച്ചു. പുതുതായി കാസർകോട്ട് കണ്ടെത്തപ്പെട്ട ആറു കേസുകളും പാലക്കാട്ടെ ഒരു കേസും അടക്കം ആകെ 40 കൊറോണ ബാധിതരാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter