പ്രഥമ ഇസ്രയേല്‍,ഫലസ്ഥീന്‍ സന്ദര്‍ശനവുമായി യു.എന്‍ ചീഫ്

 

വര്‍ഷങ്ങളായി  തുടരുന്ന ഇസ്രയേല്‍- ഫലസ്ഥീന്‍ പ്രശ്‌നം പരിഹരിക്കാന്‍ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ആന്റണിയേ ഗ്വട്ടേഴ്‌സ് ഇസ്രയേലും ഫലസ്ഥീനും സന്ദര്‍ശിക്കും.
ഇസ്രയേലും ഫലസ്ഥീനിലും ഇദ്ദേഹം നടത്തുന്ന പ്രഥമ സന്ദര്‍ശനമാണിത്. ആഗസ്റ്റ് 28ന് തുടങ്ങുന്ന ത്രിദിന സന്ദര്‍ശനത്തില്‍ യു.എന്‍ മുഖ്യന്‍ ഇസ്രയേലില്‍  ഉദ്യോഗസ്ഥരുമായി സമകാലിക പ്രശ്‌നങ്ങള്‍ ചര്‍ച്ച നടത്തും. തുടര്‍ന്ന റാമല്ലയില്‍ സന്ദര്‍ശനം നടത്തുന്ന അദ്ധേഹം ഫലസ്ഥീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസുമായി ചര്‍ച്ച നടത്തും.
യു.എന്‍ ചീഫിന്റെ സന്ദര്‍ശനം ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നതെന്ന് ഐക്യരാഷ്ട്ര സഭ ഫലസ്ഥീന്‍ നിരീക്ഷകനും അംബാസിഡറും കൂടിയായ റിയാദ് മന്‍സൂര്‍ അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്രാ നിയമം പരിഗണിച്ച് ഫലസ്ഥീന്‍ പ്രശ്‌നം നേരില്‍ക്കണ്ട് പരിഹരിക്കാനാണ് യു.എന്‍ ഉദ്ദേശിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter