പൗരത്വഭേദഗതി നിയമത്തിനെതിരായ ഹർജി: കേന്ദ്ര സർക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി
ന്യൂഡൽഹി: മുസ്‌ലിംകളോട് വേർതിരിവ് കാണിക്കുന്ന പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്തു പുതുതായി സമർപ്പിക്കപ്പെട്ട ഹർജികളിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നോട്ടീസയച്ചു. തമിഴ്നാട് തൗഹിദ് ജമാഅത്ത് ഓൾ അസം ലോ സ്റ്റുഡൻസ് യൂണിയൻ, മുസ്‌ലിം സ്റ്റുഡൻസ് ഫെഡറേഷൻ അസം, സച്ചിൻ യാദവ് ശാലിം എന്നിവർ ഫയൽ ചെയ്ത ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ദെ, ജസ്റ്റിസുമാരായ ബൈപ്പണ്ണ, റിശികോഷ് റോയ് എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസയച്ചിരിക്കുന്നത്.

നിരവധി ഹർജികളാണ് ഫെബ്രുവരിയിൽ ഫയൽ ചെയ്തിരുന്നതെങ്കിലും കോവിഡ് പ്രതിസന്ധിമൂലം കോടതി അവ സ്വീകരിച്ചിരുന്നില്ല. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്, എന്നീ സംഘടനകൾ ഉൾപ്പെടെ 160 കക്ഷികൾ സമർപ്പിച്ച ഹർജികൾ നേരത്തെ തന്നെ കോടതിയുടെ പരിഗണനയിലുണ്ട്.

പൗരത്വ നിയമഭേദഗതി 1985 ലെ അസം സർക്കാറിന്റെ ബില്ലിന് വിരുദ്ധമാണെന്നും ഈ സാഹചര്യത്തിൽ ഇക്കാര്യത്തിൽ കോടതി ഇടക്കാല പുറപ്പെടുവിക്കുമെന്നും സ്റ്റുഡൻസ് യൂണിയൻ അസം, മുസ്‌ലിം സ്റ്റുഡൻസ് ഫെഡറേഷൻ എന്നീ സംഘടനകൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം നിരസിച്ച കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയക്കാൻ ഉത്തരവിടുകയായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter