വെസ്റ്റ് ബാങ്കിന്റെ ഭാഗങ്ങള്‍ പിടിച്ചടക്കാനുള്ള ഇസ്‌റാഈല്‍ പദ്ധതിക്കെതിരെ  സൗദി അറേബ്യ
റിയാദ്: അധിനിവേശ വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും ഇസ്‌റാഈല്‍ പരമാധികാരത്തിന് കീഴിലാക്കാനുമുള്ള ഇസ്‌റാഈല്‍ പദ്ധതികൾക്കെതിരെ കടുത്ത എതിർപ്പുമായി സൗദി അറേബ്യ.

സഊദി അറേബ്യ എന്നും ഫലസ്തീന്‍ ജനതക്കൊപ്പമാണെന്നും ഫലസ്തീന്‍ പ്രദേശം പിടിച്ചെടുക്കാനുള്ള ഇസ്‌റാഈല്‍ തീരുമാനം നിരാകരിക്കുന്നതായും സൗദി സഊദി വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി. സമാധാന നടപടികളെ തുരങ്കം വെക്കുന്ന നടപടിയാണ് ഇസ്‌റാഈല്‍ കൈകൊള്ളുന്നതെന്നും ഇവ അതിശക്തമായി അപലപിക്കുന്നതായും മന്ത്രാലയം പറഞ്ഞു. ഇസ്‌റാഈല്‍ നടത്തുന്ന ഹീനമായ പദ്ധതികളെ തള്ളിക്കളയുന്നതായും മന്ത്രാലയം വ്യക്തമാക്കി.

ഇസ്രായേൽ നിലപാടിൽ പ്രതിഷേധിച്ച് യു.എസുമായും ഇസ്രായേലുമായും ഒപ്പുവെച്ച എല്ലാ കരാറുകളും നിയമപരമായി അസാധുവാണെന്ന് ​ഫലസ്​തീന്‍ പ്രസിഡന്‍റ്​ മഹ്​മൂദ്​ അബ്ബാസ്​ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter