ഓസ്ട്രേലിയൻ സൈന്യം അഫ്ഗാനിൽ നിരപരാധികളെ വെടിവച്ച്‌ കൊന്നതായി റിപ്പോർട്ട്: മാപ്പ് ചോദിച്ച് സൈനിക മേധാവി

കാൻബറ: താലിബാൻ ഭരണകൂടത്തിനെതിരെ നാറ്റോ നടത്തിയ അഫ്ഗാന്‍ യുദ്ധകാലത്ത് നാറ്റോയിൽ അംഗമായ ഓസ്‌ട്രേലിയന്‍ സൈന്യം നിരപരാധികളെ വെടിവെച്ച്‌ കൊന്നതായി റിപ്പോർട്ട് പുറത്തുവിട്ട് ഓസ്‌ട്രേലിയന്‍ അന്വേഷണ സമിതി. ഓസ്‌ട്രേലിയന്‍ സൈന്യം നിരപരാധികളായ 39 പേരെ കൊലപ്പെടുത്തിയെന്ന് നാല് വര്‍ഷം നീണ്ട അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്‍പതിലേറെ സംഭവങ്ങളിലായി നൂറുകണക്കിന് സാക്ഷികളില്‍ നിന്ന് ലഭിച്ച മൊഴികളില്‍ നിന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തല്‍.

റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ അഫ്ഗാൻ ജനതയോട് ഓസ്ട്രേലിയൻ സൈനിക മേധാവി ജനറൽ ആൻഗസ് കാംപെൽ മാപ്പ് ചോദിച്ച് രംഗത്തെത്തി. അഫ്ഗാൻ ജനത ഓസ്ട്രേലിയൻ സൈന്യത്തിൽ അർപ്പിച്ച വിശ്വാസം തകർത്ത് കളയുന്നതാണ് ഈ റിപ്പോർട്ട്. സൈന്യം ചെയ്ത അപരാധത്തിന് അഫ്ഗാൻ ജനതയോട് നിരുപാധികം മാപ്പ് ചോദിക്കുന്നു", കാംപെൽ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter