സൗദിയിലെ തുര്‍ക്കി വിരുദ്ധ കാമ്പയിനിൽ കൂടുതല്‍ സ്ഥാപനങ്ങള്‍ പങ്കു ചേരുന്നു
റിയാദ്: തുർക്കി വിരുദ്ധ കാമ്പയിൻ സൗദി വാണിജ്യ രംഗത്ത് കൂടുതൽ ശക്തമാകുന്നു. ഗള്‍ഫ് മേഖലകൾക്കെതിരെ തുര്‍ക്കി രംഗത്തെത്തുന്നുവെന്നാരോപിച്ച്‌ പ്രഖ്യാപിക്കപ്പെട്ട തുര്‍ക്കി വിരുദ്ധ കാമ്പയിനിൽ കൂടുതല്‍ സ്ഥാപനങ്ങള്‍ പങ്കു ചേരുന്നു. തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്ക്കരിക്കണമെന്ന സഊദി ചേംബര്‍ കൊമേഴ്‌സ് മേധാവിയുടെ ആഹ്വാനവും സോഷ്യല്‍ മീഡിയയില്‍ തുര്‍ക്കി വിരുദ്ധ കാംപയിനും സജീവമായതോടെ സഊദിയില്‍ കൂടുതല്‍ സ്ഥാപനങ്ങളാണ് തുര്‍ക്കി വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചത്. ഇതോടെ നിരവധി സ്ഥാപനങ്ങളില്‍ തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ കെട്ടി കിടക്കുകയാണ്.

ഈ പ്രാരംഭ ബഹിഷ്‌കരണം തന്നെ തുര്‍ക്കി സമ്പദ് ഘടനക്ക് കനത്ത നഷ്ടം വരുത്തിയേക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ‌ തുർക്കി സമ്പദ് വ്യവസ്ഥ ഏകദേശം 20 ബില്യണ്‍ ഡോളര്‍ നഷ്‌ടം നേരിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറക്കുമതി, ടൂറിസം, നിക്ഷേപം എന്നിങ്ങനെ എല്ലാ മേഖലകളിലെയും ആയിരക്കണക്കിന് നിക്ഷേപകര്‍ക്ക് പുറമെ, 1.5 മില്യണ്‍ സഊദി വിനോദസഞ്ചാരികളെ തുര്‍ക്കിയില്‍ നിന്ന് തടയുന്നതും തുര്‍ക്കിക്ക് കനത്ത സാമ്പത്തിക ആഘാതം വരുത്തിവെക്കുമെന്ന് സഊദി ചേംബര്‍ ഓഫ് കൊമേഴ്‌സ് റിയാദ് മേധാവി അജ്‌ലാന്‍ അല്‍ അജ്‌ലാന്‍ പറഞ്ഞു. "നമ്മുടെ സര്‍ക്കാരിനെയും ജനങ്ങളെയും ലക്ഷ്യമിടുന്ന ഒരു രാജ്യവുമായി ഇടപെടുന്നത് അവസാനിപ്പിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്". അദ്ദേഹം പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter