ഭീകരതക്കെതിരെ രണ്ടാമത് അന്താരാഷ്ട്രാ കോണ്‍ഫറന്‍സുമായി സഊദി

 

ഭീകരതയെ ചെറുക്കാന്‍ രണ്ടാമത് അന്താരാഷ്ട്രാ കോണ്‍ഫറന്‍സുമായി സഊദി. തീവ്രവാദത്തിനെതിരെ സഖ്യം ചേരാം എന്ന പ്രമേയത്തില്‍ റിയാദിലെ കിംഗ് സഊദ് യൂണിവേഴ്‌സിറ്റിയാണ് ഒക്ടോബറില്‍ രണ്ടാമത് അന്താരാഷ്ട്ര കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.
ഒക്ടോബര്‍ 17 മുതല്‍ 19 വരെയുള്ള കോണ്‍ഫറന്‍സില്‍ സഊദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ സംബന്ധിക്കും.
വിജ്ഞാനം കൈമാറല്‍, തീവ്രവാദ വിരുദ്ധ കാമ്പയിന്‍,രാജ്യ സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ കോണ്‍ഫറന്‍സില്‍ കൈകാര്യം ചെയ്യുമെന്ന് കോണ്‍ഫറന്‍സ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്ല ബിന്‍ ശരീഫ് അല്‍ ഗാമിദി വ്യക്തമാക്കി.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter