ഉറുദു പഠനത്തിനായി ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി രചിച്ച അറബി മലയാള കൃതി കണ്ടെത്തി
മലപ്പുറം: തസ്ഹീലു അദ്ഹാനിൽ ഇഖ്വാനി ഫീ തഅലീമിൽ സബാനി ഹിന്ദുസ്ഥാൻ എന്ന പേരിൽ ഉറുദു പഠനത്തിനായി ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി രചിച്ച അറബി മലയാള കയ്യെഴുത്ത് കൃതി കണ്ടെത്തി. തിരൂരങ്ങാടി. ലഭ്യമായ കോപ്പി ഹിജ്റ 1312 ൽ മുഹറം മാസം അച്ചടിക്കപ്പെട്ടതാണ്.എഴുപത്തിയാറ് പേജുകളിലായി സരള ഭാഷയിൽ പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിലാണ് കൃതിയുള്ളത്. ഈസ്റ്റ് കോഡൂർ ജുമുഅത്ത് പള്ളിയിൽ നിന്നാണ് കോപ്പി ലഭിച്ചത്.മുഴുവൻ പേജും സ്കാൻ ചെയ്തു. കൃതിക്ക് നൂറ്റി ഇരുപത്തിനാല് വർഷത്തെ പഴക്കമാണുള്ളത്. ബഹുഭാഷാ പണ്ഡിതൻ സാമൂഹികപ്രവർത്തകൻ മദ്റസാ പ്രസ്ഥാനത്തിന്റെ നായകൻ, ഗ്രന്ഥകർത്താവ്, പ്രഭാഷകൻ എന്നീ നിലകളിലെല്ലാം പ്രശസ്തിനേടിയ പുതിയ വ്യക്തിയാണ് മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി സിലബസ് അടിസ്ഥാനത്തില്‍ മതപഠനം ക്രോഡീകരിക്കുകയും ദര്‍സീ രംഗത്തേക്ക് പുതിയ പരിഷ്‌കാരങ്ങള്‍ എന്നോണം ഫിഖ്ഹ്, ഹദീസ്, തഫ്‌സീര്‍ എന്നിവക്ക് പുറമേ മറ്റു കലകളും ശാസ്ത്രശാഖകളും പാഠ്യപദ്ധതിയില്‍ ഉൾപെടുത്തുകയും ലൈബ്രറി, ഭാഷ പഠന നിഘണ്ടു, പത്രം, വ്യത്യസ്ത ക്ലാസുകളാക്കി വിദ്യാര്‍ത്ഥികളെ തരം തിരിക്കല്‍, ബെഞ്ച്, ഡെസ്‌ക്, മേശ , ബ്ലാക്ക് ബോര്‍ഡ്, രജിസ്റ്റര്‍, ഗ്ലോബ്, മാപ്പുകള്‍ എന്നിവ മതവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കിയത് ചാലിലകത്തിന്റെ സംഭാവനയാണ്. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി യെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://www.islamonweb.net/ml/muslim-world-on-web/Islamic-Personalities/01-June-2017-244

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter