ഗുജറാത്ത് കലാപ വിഷയത്തിലെ പോസ്റ്റ് നീക്കം ചെയ്യാൻ നിര്‍ബന്ധിതനായി ജമ്മു-കശ്മീർ പോലീസ് ഉദ്യോഗസ്ഥൻ
ശ്രീനഗർ: ഗുജറാത്ത് കലാപത്തിൽ മോദി നേതൃത്വം നൽകിയ സംസ്ഥാന സർക്കാരിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച്‌ 2013ല്‍ പോസ്റ്റ് ചെയ്ത ട്വീറ്റ് നീക്കം ചെയ്യാന്‍ നിര്‍ബന്ധിതനായി ജമ്മുകശ്​മീരിലെ സൈബര്‍ പൊലീസ്​ ഉദ്യോഗസ്ഥന്‍. സംസ്ഥാന സൈബര്‍ പൊലീസ് വിഭാഗം സൂപ്രണ്ട് താഹിര്‍ അഷ്റഫാണ് 2013ല്‍ പോസ്​റ്റ്​ ചെയ്​ത ട്വീറ്റ്​ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്​. ദേശവിരുദ്ധ പോസ്​റ്റുകള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച്‌​ കശ്​മീരിലെ മാധ്യമപ്രവര്‍ത്തകക്കെതിരെ യു.എ.പി.എ ചുമത്തിയ നടപടിക്ക് പിന്നാലെയാണ് സൈബര്‍ പൊലീസ്​ ഉദ്യോഗസ്ഥനെതിരായ നടപടി.

2002ലെ ഗുജറാത്ത് വംശഹത്യയെകുറിച്ചുള്ള മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച്‌ കൊണ്ട് താഹിര്‍ അഷ്റഫ്​ 2013ല്‍ ട്വീറ്റ്​ ചെയ്​ത പോസ്​റ്റാണ്​ വിവാദമായിരിക്കുന്നത്​. '2002 ലെ കലാപത്തെക്കുറിച്ച്‌ നരേന്ദ്ര മോദിയുടെ നായ്ക്കുട്ടി താരതമ്യം, അദ്ദേഹത്തിന്‍െറ യഥാര്‍ത്ഥ സ്വഭാവം കാണിക്കുന്നു . ക്രൂരതയാണ്,' -എന്നായിരുന്നു താഹിര്‍ അഷ്റഫി​​ന്റെ ട്വീറ്റ്​.

എന്‍.ഡി.ടി.വി നരേന്ദ്രമോദിയുമായി നടത്തിയ അഭിമുഖത്തില്‍ വംശഹത്യയെ കുറിച്ചുള്ള ചോദ്യത്തതിന്​ ഒരു നായ്ക്കുട്ടി കാറിനടിയില്‍ പെട്ടാല്‍ പോലും തന്നെ വേദനിപ്പിക്കുമെന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മോദി പറഞ്ഞത്​. താഹിര്‍ അഷ്റഫിന്‍റെ ട്വീറ്റ്​ ബി.ജെ.പി പ്രവര്‍ത്തകര്‍ വീണ്ടും ചര്‍ച്ചയാക്കുകയായിരുന്നു. നിരവധി പേര്‍ ഇത്​ റീട്വീറ്റ്​ ചെയ്യുകയും അഷ്​റഫിനെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്​തിട്ടുണ്ട്​. ഇതെ തുടര്‍ന്നാണ്​ ട്വീറ്റ്​ നീക്കം ചെയ്യാന്‍ പൊലീസ്​ നിര്‍ദേശിച്ചത്​.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter