ജെഡിയുവിന് പിന്നാലെ അകാലിദളും പൗരത്വ ബില്ലിനെതിരെ
പട്യാല:ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ രാജ്യത്തുടനീളം ശക്തമായ സമരങ്ങൾ അരങ്ങേറുന്നതിനിടെ കേന്ദ്ര സർക്കാരിന് നേതൃത്വം നൽകുന്ന എൻഡിഎ ഘടകകക്ഷികൾക്കുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. വിഷയത്തിൽ വിരുദ്ധ നിലപാട് വ്യക്തമാക്കി ജെഡിയു രംഗത്ത് വന്നതിന് ന പിന്നാലെ എൻഡിഎയുടെ പഞ്ചാബിലെ ഘടകക്ഷിയായ ശിരോമണി അകാലിദളും പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലയുറപ്പിച്ചിരിക്കുകയാണ്. മുസ്‌ലിംകളെ പൗരത്വ ഭേദഗതി നിയമത്തിൽ ഉൾപ്പെടുത്തണമെന്നു ശിരോമലി അകാലിദൾ പ്രസിഡന്റ് സുഖ്ബിർ സിങ് ബാദൽ പറഞ്ഞു. ‘മുസ്‌ലിംകളെ പൗരത്വ ഭേദഗതി നിയമത്തിൽ ഉൾപ്പെടുത്തണം. മറ്റു മതവിഭാഗങ്ങൾക്കു വേണ്ടി ജീവത്യാഗം ചെയത്‌വരാണു സിക്ക് ഗുരുക്കൾ. അവരുടെ ദർശനത്തിന് എതിരാണു മുസ‌്‌ലിംകളെ ഒഴിവാക്കിക്കൊണ്ടുള്ള നിയമം'- അദ്ദേഹം പറഞ്ഞു. എന്നാൽ ദേശീയ പൗരത്വ റജിസ്റ്ററെ കുറിച്ച് പരാമർശിക്കാൻ അദ്ദേഹം തയാറായില്ല. പട്യാലയിൽ നടന്ന റാലി അഭിസംബോധന ചെയ്യവെയാണ് സുഖ്ബിറിന്റെ പ്രസ്താവന. ഘടകകക്ഷികൾക്കിടയിൽ വ്യത്യസ്ത ആശയങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ഈ അഭിപ്രായത്തെ മാനിക്കുന്നെന്നും പഞ്ചാബ് ബിജെപി പ്രസിഡന്റ് ഷ്വൈത് മാലിക് പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter