ഇവർ ദേശ സ്നേഹികളോ?
ചില സെക്കുലർ ഹിന്ദു-കൃസ്ത്യൻ സുഹൃത്തുക്കൾക്കിടയിൽ പോലും പുതിയ പൗരത്വ ഭേദഗതി ബില്ലിൽ എന്താണിത്ര പ്രശ്നം എന്നൊരു സംശയമുണ്ട്. . പലരും മെസ്സേജുകളിലൂടെ അതു ചോദിച്ചിരുന്നു. വിശദമായി എഴുതണമെന്നുണ്ട്. തൽക്കാലം ഒന്നു-രണ്ടു കാര്യങ്ങൾ മാത്രം പറയാം. പലരും ധരിച്ചിരിക്കുന്നത് പോലെ ഇത് കേവലം ഒരു മുസ്‌ലിം സ്വത്വപ്രശ്നമൊന്നുമല്ല. ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളെയും ബാധിക്കാൻ പോവുന്ന, വരാനിരിക്കുന്ന ഒരു വലിയ വിപത്തിന്റെ ചെറിയ തുടക്കം മാത്രമാണ്. അത് മനസ്സിലാവണമെങ്കിൽ പരിവാറിന്റെ ഇന്ത്യാ മഹാരാജ്യത്തെ കുറിച്ചും, നമ്മുടെ ഭരണഘടനയെ കുറിച്ചും, ദേശീയ പതാകയെ കുറിച്ചു പോലുമുള്ള ധാരണകൾ എന്തൊക്കെയാണെന്നു നോക്കാം. അവരുടെ പ്രസിദ്ധീകരണങ്ങളിൽ നിന്നു തന്നെ ക്വോട്ട് ചെയ്തിരിക്കുന്ന ചില സംഗതികൾ വായിച്ചാൽ തന്നെ അത് വളരെയേറെ വ്യക്തമാവും. ആദ്യം സവർക്കറുടെ കുപ്രസിദ്ധമായ മാപ്പ് പറച്ചിലിൽ തന്നെ തുടങ്ങാം; “എനിക്ക് ഉചിതമായ വിചാരണയും നീതിപൂർവ്വമായ ശിക്ഷാവിധിയും ലഭിച്ചതായി ഞാൻ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ കാലങ്ങളിൽ ചെയ്തു പോയ അക്രമങ്ങളെ ഞാൻ ഹൃദയം കൊണ്ട് അത്യധികം വെറുക്കുകയും എന്നാൽ കഴിയും വിധം ബ്രിട്ടീഷ് നിയമങ്ങളെയും ഭരണഘടനയെയും മുറുകെപ്പിടിക്കേണ്ടതും അതിന് വിധേയമാകുകയും ചെയ്യേണ്ടത് എന്റെ കടമയാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. എന്നെ അനുവദിച്ചാൽ ഇതുവരെ ഒരു വിജയമായിട്ടുള്ള പരിഷ്കരണങ്ങൾ തുടർന്ന് നടപ്പാക്കുന്നതിന് ഞാൻ ഭാവിയിൽ ശ്രമിക്കുന്നതുമായിരിക്കും. ബ്രിട്ടീഷ് ഗവണ്മെന്റ് അവരുടെ അപാരമായ ഔദാര്യത്താലും ദയാവായ്‌പിനാലും എന്നെ വിട്ടയക്കുകയാണെങ്കിൽ നവോത്ഥാനത്തിന്റെ പരമോന്നത രൂപമായ ഇംഗ്ലീഷ് ഗവണ്മെന്റിന്റെ ശക്തനായ വക്താവായി ഞാൻ മാറുകയും ബ്രിട്ടീഷ് നിയമവ്യവസ്ഥയോട് പരിപൂർണ്ണമായ വിധേയത്വം ഞാൻ പ്രകടിപ്പിക്കുകയും ചെയ്യും. കൂടാതെ എന്റെ പരിവർത്തനം ഒരിക്കൽ എന്നെ മാർഗദർശകനായി കണ്ട, ഇന്ത്യയിലും വിദേശത്തുമുള്ള, തെറ്റായി നയിക്കപ്പെടുന്ന അനേകം യുവാക്കളെ ബ്രിട്ടനുകൂല നിലപടിലേക്ക് മടക്കിക്കൊണ്ട് വരും. ബ്രിട്ടീഷ് ഗവണ്മെന്റിന്റെ പൈതൃക വാതായനങ്ങളിലേക്കല്ലാതെ മറ്റെവിടേക്കാണ് ‘മുടിയനായ പുത്രന് ’ മടങ്ങി വരാനാവുക? ബ്രിട്ടീഷ് ഗവണ്മെന്റിന് മാത്രമേ അത്രയും കാരുണ്യം കാണിക്കാനാവൂ. (സവർക്കറുടെ കത്തിന്റെ ശരിപ്പകർപ്പിൽ നിന്ന് Frontline, April 7, 1995). ജെ.എൻ.യുവിനോടുള്ള സംഘപരിവാർ സംഘടനകളുടെ അരിശത്തിന്റെ ഒരു കാരണം; ജെ.എൻ.യുവിലെ ലൈബ്രറിക്കകത്ത് സൂക്ഷിച്ചു വെച്ചിരിക്കുന്ന ഈ കത്ത് അവിടെ ആധിപത്യം സ്ഥാപിച്ചെടുത്തെങ്കിൽ മാത്രമെ പുറത്തെടുത്ത് നശിപ്പിക്കാൻ കഴിയൂ എന്നത് കൂടിയാണ്. ദേശീയ പതാകയെ കുറിച്ച്; "The people who have come to power by the kick of fate may give in our hands the Tricolor but it never be respected and owned by Hindus.The word three is in itself an evil, and a flag having three colours will certainly produce a very bad psychological effect and is injurious to a country" (14 August 1947 Issue of the Organiser, Article titled "Mystery behind the Bhagwa Dhwaj) ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിൽ 1947 ആഗസ്ത് 14 ന് പ്രസിദ്ധീകരിച്ച ലേഖനത്തിൽ അവർ പറയുന്നു. "വിധിയുടെ വിളയാട്ടത്തിനാൽ അധികാരത്തിലേറുന്നവർ നിങ്ങളുടെ കൈകളിലേക്ക് ഒരു ത്രിവർണ്ണ പതാക കൈമാറിയേക്കാം. പക്ഷേ ഹിന്ദുക്കൾ ഒരിക്കലും അതിനെ ബഹുമാനിക്കുകയോ സ്വന്തമാക്കുകയോ ചെയ്യില്ല. മൂന്നെന്ന വാക്ക് തന്നെ പൈശാചികമാണ്. മൂന്നു നിറങ്ങൾ കലർന്ന പതാക ഉണ്ടാക്കുന്നത് വളരെ മോശമായ മാനസിക അവസ്ഥയാണ്. അത് ഈ രാജ്യത്തിന് അപകടകരമാണ്." ദേശീയ പതാകയോടുള്ള അരിശം അവിടെയും തീർന്നില്ല. ആർ.എസ്.എസിന്റെ രണ്ടാം സർഗ്ഗചാലക് ആയിരുന്ന ഗോൾവാക്കർ പറയുന്നത് നോക്കൂ. "Our leaders have set up a new flag for the country. Why did they do so? It just is a case of drifting and imitating...Ours is an ancient and great nation with a glorious past. Then, had we no flag of our own? had we no national emblem at all these thousands of years? Undoubtedly we had. Then why this utter void, this utter vaccum in our minds" M.S. Golwalkar, Essay "Drifting and Drafting" published in his book 'Bunch of Thoughts'. "നമ്മുടെ നേതാക്കന്മാർ രാജ്യത്തിനായി ഒരു പുതിയ പതാക നിർമ്മിച്ചിരിക്കുന്നു. എന്തുകൊണ്ടാണ് അവർ അങ്ങനെ ചെയ്തത്? ഇത് കേവലം അനുകരിക്കൽ മാത്രമാണ്. നമ്മുടേത് മഹത്തായ പാരമ്പര്യമുള്ള ഒരു പുരാതന രാഷ്ട്രമാണ്. എന്നിട്ടെന്തേ, നമുക്ക് നമ്മുടേതായ സ്വന്തം ഒരു പതാക ഉണ്ടായിരുന്നില്ലേ? ഈ ആയിരക്കണക്കിന് വർഷങ്ങളായി നമുക്ക് നമ്മുടേതായ യാതൊരു ദേശീയ ചിഹ്നവും ഉണ്ടായിരുന്നില്ലേ? തീർച്ചയായും നമുക്കുണ്ടായിരുന്നു. അപ്പോൾ പിന്നെ എന്തിനാണ് പുറം ശൂന്യമായ ഇത്? എന്തിനാണ്, മനസ്സ് ശൂന്യമായ ഇത്? " ദേശീയ പതാകയോട് അശേഷം ബഹുമാനമില്ലാത്ത ആർ.എസ്.എസു കാരാണോ രാജ്യസ്നേഹികൾ? പതാകയെ മാത്രമല്ല, ഇന്ത്യൻ ഭരണഘടനയെ കുറിച്ചു തന്നെ ഓർഗനൈസറിൽ ഇവർ പറയുന്നതു നോക്കൂ. "But in our constitution, there is no mention of that unique constitutional development in ancient Bharat. To this day his laws as enunciated in the Manusmriti excite the admiration of the world and elicit spontaneous obedience and conformity. But to our constitutional pundits that means nothing" Organiser, Editorial, 30 November 1949. "എന്നാൽ നമ്മുടെ ഭരണഘടനയിൽ , പുരാതന ഭാരതത്തിലെ ആ അതുല്യമായ ഭരണഘടനാ വികസനത്തെ കുറിച്ച് ഒന്നും പറയുന്നില്ല. ഇന്നും മനുസ്മൃതി അവതരിപ്പിക്കുന്ന നിയമങ്ങൾ ലോകത്തിന്റെ തന്നെ പ്രശംസ പിടിച്ചു പറ്റുകയും പൊടുന്നനെയുള്ള അനുസരണ വെളിവാക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ നമ്മുടെ ഭരണഘടനാ വിദഗ്ധരെ സംബന്ധിച്ചിടത്തോളം മനുസ്മൃതി ഒന്നുമല്ല." പുതിയ ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതോടെ ഇന്ത്യയിലെ ജാതി വ്യവസ്ഥ ഇല്ലാതാവുമെന്ന അംബേദ്കറുടെ പ്രഖ്യാപനത്തിൽ വിറളി പൂണ്ട ആർ.എസ്.എസ് ഹിന്ദുക്കളെ സംബന്ധിച്ച് ഇന്ത്യൻ ഭരണഘടന അവർക്ക് അവസാന വാക്കല്ലെന്നും അത് ചാതുർവർണ്ണ്യത്തിലധിഷ്ടിതമായ മനുസ്മൃതി ആണെന്നും വ്യക്തമാക്കുന്നതു നോക്കൂ. "Even though Dr. Ambedkar is reported to have recently stated in Bombay that the days of Manu have ended it is nevertheless a fact that the daily lives of Hindus are even at present day affected by the principles and injunctions contained in the Manusmrithi and other Smrithis. Even an unorthodox Hindu feels himself bound at least in some matters by the rules contained in the Smrithis and he feels powerless to give up altogether his adherence to them ". 6th February 1950, Organizer, Article, titled "Manu Rules our Hearts" by retired High Court Judge Sankar Subba Aiyar. "ഈയടുത്ത കാലത്ത് ഇന്ത്യയിൽ മനു (ജാതി വ്യവസ്ഥ) അസ്തമിച്ചു എന്ന് ബോംബെയിൽ വെച്ച് പ്രസ്താവിച്ചതായി കണ്ടു. എന്നാൽ യഥാർത്ഥത്തിൽ ഇത് അസത്യമാണ്. ഹിന്ദുക്കളുടെ ദൈനംദിന ജീവിതത്തിൽ ഇന്നും മനുസ്മൃതിയുടെ ആശയങ്ങളും അനുശാസനങ്ങളും സ്വാധീനം ചെലുത്തുന്നുണ്ട്. യാഥാസ്ഥികരല്ലാത്ത ഹിന്ദുക്കൾക്കു പോലും സ്വയം തോന്നുന്നത് ചില കാര്യങ്ങളിലെങ്കിലും മനുസ്മൃതിയിലെയും മറ്റ് സ്മൃതികളിലെയും നിയമങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു എന്നു തന്നെയാണ്. മാത്രമല്ല എല്ലാം ഒറ്റയടിക്ക് ഉപേക്ഷിക്കാൻ അവർ അശക്തരാണെന്നും അവർക്ക് തോന്നുന്നു". ഗോൾവാക്കർ തുടരുന്നു. .. "Our Constitution too is just a cumbersome and heterogeneous piecing together of various articles from various Constitutions of Western countries. It has absolutely nothing, which can be called our own. Is there a single word of reference in its guiding principles as to what our national mission is and what our keynote in life is? No!" Organiser, Editorial, 30 November 1949. "വിവിധ പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ഭരണഘടനകളിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് നിര്‍മ്മിച്ച വൈജാത്യപരവും സങ്കീര്‍ണ്ണവുമായ ഒരു ഭരണഘടന മാത്രമാണ് നമ്മുടേത്‌. അതില്‍ നമ്മുടേതെന്നു പറയാവുന്നതായി ഒന്നുമില്ല. നമ്മുടെ രാജ്യത്തിന്‍റെ നിയോഗത്തെക്കുറിച്ചോ ജീവിതത്തിന്റെ പ്രധാന തത്വങ്ങളെക്കുറിച്ചോ പ്രതിപാദിക്കുന്ന എന്തെങ്കിലുമൊന്നു അതിലുണ്ടോ? ഇല്ല." ഓരോ ഇന്ത്യക്കാരന്റെയും ഹൃദയ വികാരമായ ദേശീയ പതാകയെ അപമാനിക്കുന്നത് പോരാഞ്ഞിട്ട് ഭരണഘടനയില്‍ പോലും വിശ്വാസമില്ലാത്തവരാണോ നാട്ടുകാരെ രാജ്യസ്നേഹം പഠിപ്പിക്കുന്നത്‌? ലോകാടിസ്ഥാനത്തിൽ നിലനിൽക്കുന്ന മുസ്‌ലിം വിരുദ്ധ പൊതുബോധത്തെ ബുദ്ധിപരമായും, ക്രിയാത്മകമായും ഉപയോഗപ്പെടുത്തി; രാജ്യത്ത് ഹിന്ദുത്വ കൺസോളിഡേഷൻ നടത്തി; ഇന്ത്യാ മഹാരാജ്യത്തെ അവർ ഉദ്ദേശിക്കുന്ന രീതിയിലുള്ള ഒരു സ്വേച്ഛാധിപത്യ-കോർപ്പറേറ്റ് നിയന്ത്രിത രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ തുടക്കം മാത്രമാണിത്. ഇവിടെ നാം പരാജയപ്പെട്ടാൽ; പരാജയപ്പെടുന്നത് നമ്മുടെ ഈ മഹാരാജ്യവും മത-വ്യത്യാസമില്ലാതെ ഇവിടുത്തെ മൊത്തം ജനങ്ങളുമാവും. ഉത്തിഷ്ഠത ജാഗ്രത!

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter