ഒരൊറ്റ ബോംബ് കൊണ്ടവര്‍ വധിച്ചത് ഒരേ കുടുംബത്തിലെ മൂന്ന് തലമുറകളെ..
അതിരാവിലെ... ഗാസ തെരുവ് ഉണര്‍ന്നു തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ.
ഇസ്രായേല്‍ തൊടുത്തു വിട്ട ഒരു ബോംബ് ചെന്ന് വര്‍ഷിച്ചത് ഗാസ തെരുവിലെ ഒരു വീടിന്റെ മോന്തായത്തില്‍. ആഘാതത്തിന്റെ ശക്തിയില്‍ ആ ഇരുനില കെട്ടിടം മൊത്തമായി ഭൂമിയിലിരുന്നു. 11 പേരാണ് ഈ ഒരൊറ്റ ആക്രമണത്തിന് ഇരയായത്. അതില്‍ 9 പേരും ഒരേ കുടുംബത്തിലെ അംഗങ്ങള്‍. ഒരേ കുടുംബത്തിലെ മൂന്ന് തലമുറകളിലായി 9 പേര്‍. ഇസ്രായേലിന്‍റെ ഒരൊറ്റ ബോംബ് കുഴിച്ചുമൂടിയത് മൂന്ന് തലമുറകളുടെ സ്വപ്നങ്ങളെ. ആരുമറിയാതെ കരിച്ചു കളഞ്ഞത് മൂന്നു തലമുറകളായി അവര്‍ അനുഭവിച്ചു കൊണ്ടിരുന്ന വേദനകളെ.
തെരുവിലെ ഒറ്റമുറിപ്പീടികയുടെ ഉടമയായ ജമാല്‍ ദാലുവിന്‍റെ ഇരുനില വീടാണ് ഒറ്റയടിക്ക് ഭൂമിയിലരുന്നത്. വീടിന് നേരെ ബോംബാക്രമണം നടന്നപ്പോള്‍ ദൌലു തൊട്ടടുത്ത വീട്ടിലായിരുന്നു. ദാലുവിന്‍റെ സ്വന്തം ഭാര്യയും സഹോദരിയും രണ്ടു മക്കളും മരുമകളും പുറമെ നാലു പേരക്കുട്ടികളും... എല്ലാവരും ഈ ആക്രമണത്തില്‍ ജീവന്‍ പോലിഞ്ഞു. കെട്ടിടത്തിന്‍റെ അവശിഷ്ടിങ്ങള്‍ക്കിടയില്‍ നിന്ന് അയല്‍വാസികളായ രണ്ടു പേരുടെ മൃതശരീരവും കണ്ടെടുത്തുവെന്ന് പ്രദേശവാസികള്‍. ഒരു 18 വയസ്സുകാരന്‍റെതും അവന്‍റെ വലിയുമ്മയുടെയും. 2 മുതല്‍ 6 വരെ മാത്രം വയസ്സുള്ളവരായിരുന്നു ക്രൂരമായി വധിക്കപ്പെട്ട തന്റെ നാലു പേരക്കുട്ടികളും. അവരെന്ത് പിഴച്ചുവെന്ന് കരള്‍പൊട്ടി ചോദിക്കുന്നു ദാലു.
കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ മാറ്റി രക്ഷാപ്രവര്‍ത്തകര്‍ക്ക് മൃതശരീരം പുറത്തെടുക്കാന്‍ ഒരു മണിക്കൂറിലേറെ സമയമെടുത്തുവത്രെ.
ഉറക്കത്തിലായിരുന്നു ഞങ്ങള്‍. അതിനിടെയാണ് പേടിപ്പെടുത്തുന്ന ഒരു ശബ്ദം കേട്ടത്. വന്നുനോക്കിയപ്പോഴേക്ക് എല്ലാം തകര്‍ന്നു കഴിഞ്ഞിരുന്നു. എല്ലാം.... മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നതിന് ദൃക്സാക്ഷിയായ അയല്‍വാസി അബ്ദുല്ലത്വീഫ് ദമാന്‍പറഞ്ഞു. ‘പിന്നെ കണ്ടത് വിശദീകരിക്കാനാവില്ല. ചുറ്റും പുകപടലം മാത്രം. തികഞ്ഞ നിശബ്ദതയും. ആക്രമണത്തിന്‍റെ മാരകമായ ശബ്ദത്തില്‍ ഞങ്ങളുടെ ചെവി അടഞ്ഞുപോയിരുന്നു…’
എന്തു നടുന്നുവെന്നറിയാന്‍ പരിസരവാസികളുടെ തിരക്കായിരുന്നു പിന്നെ. അപ്പോഴേക്കും ചുറ്റും ബുള്‍ഡോസറുകളുടെ ചീറല്‍. ബോംബിന്‍റെ അവശിഷ്ടം തീര്‍ത്ത കുത്തുന്ന ഗന്ധം അന്തരീക്ഷം നിറഞ്ഞു.
ഒരുമണിക്കൂറിലേറെ നീണ്ടു മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍. ശരീരങ്ങള്‍ ഓരോന്നായി കണ്ടെത്തി കൊണ്ടിരുന്നു. അവസാനം രണ്ടു പേരക്കുട്ടികളുടെത് മാത്രം ബാക്കിയായി. ഒരാണ്‍കുട്ടിയുടെതും ഒരു പെണ്‍കുട്ടിയുടേതും. ഏറെ നേരത്തെ തിരച്ചിലൊനുടവില്‍ കെട്ടിടത്തിന്റെ ഒരു മൂലയിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് അവസാനം രണ്ടു ശരീരവും ലഭിച്ചു. ‘അല്ലഹു അക്ബര്‍.....’സുരക്ഷാപ്രവര്‍ത്തകരും പ്രദേശവാസികളും ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.
പെണ്‍കുട്ടിയുടെ മൃതദേഹവുമായി സുരക്ഷാപ്രവര്‍ത്തകരില്‍ ഒരാള്‍ നേരത്തെ സജ്ജമാക്കിയിരുന്ന ആംബുലന്‍സിലേക്ക് ഓടി. ആണ്‍കുട്ടിയുടെ ഭൌതിക ശരീരവുമായി വരുന്ന വഴി സുരക്ഷാപ്രവര്‍ത്തകനില്‍ നിന്ന് ഒരു പ്രദേശവാസി അവനെ വാങ്ങി. കരഞ്ഞു കൊണ്ടു അവന്‍ പരിസരമാകെ ഓടി നടുന്നു, മൃതശരീരവുമായി....
എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച അക്രമമെന്നാണ് ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ പോലും ഈ ദുരന്തത്തെ വിശേഷിപ്പിച്ചത്. വിഷയം അന്വേഷിച്ചു വരികയാണെന്നാണ് മാത്രമാണ് അപ്പോഴും ഇസ്രായേല്‍ സൈനിക വക്താവിന്‍റെ തണുത്ത പ്രതികരണം.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഗാസാ തെരുവിലെ പൊതു ചിത്രങ്ങളില്‍ നിന്ന് ഒന്ന് മാത്രം പകര്‍ത്താനുള്ള ശ്രമം. ഇതിനകം മരണമടഞ്ഞ 115 പേരില്‍ 20 ലേറെയും കുട്ടികളാണെന്ന് ഔദ്യോഗിക കണക്കുകള്‍. അക്രമത്തിന് ഒരൊറ്റ ഭാഷയെ ഉള്ളൂ. അത് വലിയവരോടും ചെറിയവരോടും സംവദിക്കുന്നതു ഒരു ഭാഷയിലായിരിക്കും. ദുരിതത്തിന്‍റെ, കാലുഷ്യത്തിന്‍റെ ഭാഷയില്‍. അത് സഹിക്കാന്‍ വിധിക്കപ്പെട്ടവരുടെ അവസ്ഥയും വിഭിന്നമല്ല. മുതിര്‍ന്നവരായാലും കുഞ്ഞുങ്ങളായാലും അക്രമം എല്ലാവര്‍ക്കും നഷ്ടമാണ് വരുത്തുന്നത്. സ്വന്തം രക്ഷിതാക്കളുടെ അല്ലെങ്കില്‍ സ്വന്തം മക്കളുടെ...



Leave A Comment