മതത്തിന്റെ പേരില്‍ ആര്‍ക്കും വിവേചനം നേരിടേണ്ടി വരില്ല: പ്രധാനമന്ത്രി

മതത്തിന്റെ പേരില്‍ രാജ്യത്ത് ആര്‍ക്കും വിവേചനം നേരിടേണ്ടി വരില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ എല്ലാ വിഭവവും ഓരോ പൗരനമുള്ളതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലയുടെ നൂറാം വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

അലിഗഢ് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പരിഛേദമാണെന്നും കോവിഡ് മഹാമാരിയില്‍ പി.എം കെയര്‍ ഫണ്ടിലേക്ക് സംഭാവന ചെയ്തതിലൂടെ സര്‍വകലാശാല ഒരുപാട് ജീവനുകളെയാണ് രക്ഷിച്ചതെനന്നും മോദി പറഞ്ഞു. ഇസ്‌ലാമിക ലോകവുമായുള്ള ഇന്ത്യയുടെ സാംസ്‌കാരിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തിയത് അലിഗഢ് യൂണിവേഴ്‌സിറ്റിയാണെന്നും മോദി വിശദീകരിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter