ബുനാനും യാത്രയും പിന്നെ സ്ത്രീയും

(സൂഫീ കഥ –322)

ബുനാനുൽ ഹമ്മാൽ (റ) പറയുന്നു:

ഞാൻ ഈജിപ്തിൽ നിന്ന് മക്കയിലേക്ക് യാത്ര തിരിച്ചു. വഴിച്ചെലവിനുള്ള പാദേയം ഞാൻ കൂടെ കരുതിയിരുന്നു. അപ്പോഴാണ് ഒരു സ്ത്രീ വരുന്നത്. അവർ ചോദിച്ചു: “മുതുകത്ത് ഈ പാദേയം ചുമന്നു നടക്കാൻ താങ്കൾ ചുമട്ടു തൊഴിലാളിയാണോ? അല്ലാഹു നിങ്ങൾക്ക് ഭക്ഷണം തരില്ലെന്ന് ധരിച്ചുവെച്ചോ?”

ഇതു കേട്ട ഞാൻ ആ ചുമട് വലിച്ചെറിഞ്ഞു. പിന്നെ മൂന്നു ദിവസം ഒന്നും കഴിക്കാതെ യാത്ര തുടർന്നു. മൂന്നാം ദിവസം വഴിയിൽ ഒരു പാദസരം കണ്ടു. ഞാൻ വിചാരിച്ചു: “ഇത് കൈയിലെടുത്ത് അതിന്‍റെ ഉടമ വരുന്നത് വരെ ഇവിടെ കാത്തിരിക്കാം. ഉടമ എന്തെങ്കിലും എനിക്ക് തരാതിരിക്കില്ല.”

അപ്പോഴും അതേ സ്ത്രീ എന്‍റെയടുത്ത് വന്നു. അവർ ചോദിച്ചു: “നിങ്ങളെന്താ കച്ചവടക്കാരനാണോ? ഇതിന്‍റെ ഉടമ വരട്ടേ. എന്നിട്ടെന്തെങ്കിലും വാങ്ങണം എന്നു പറഞ്ഞിരിക്കുകയാണോ?”

എന്നിട്ട് എനിക്ക് കുറച്ച് ദുർഹം എറിഞ്ഞു തന്നു. മക്കയിലെത്തും വരെയുള്ള ചിലവിന് അത് മതിയായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter