മലബാര്‍ കലാപത്തെ  പഠനവിധേയമാക്കണം: ഡോ.കെ.കെ എന്‍ കുറുപ്പ്

മലബാര്‍ കലാപത്തെ പഠനവിധേയമാക്കാന്‍ സര്‍ക്കാറുകള്‍ പദ്ധതി തയ്യാറാക്കണമെന്ന് ഡോ.കെ.കെഎന്‍ കുറുപ്പ് ആവശ്യപ്പെട്ടു.എസ്.കെ.എസ്.എഫ് മഞ്ചേരിയില്‍ സംഘടിപ്പിച്ച അന്‍ഡമാന്‍ മലയാളി കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളില്‍ ഏറെ പ്രാധാന്യമേറിയതാണ് മലബാര്‍ കലാപം.

എന്നാല്‍ വേണ്ടവിധത്തില്‍ ഇത് പരിഗണിക്കപ്പെട്ടിട്ടില്ല.മലബാര്‍ കലാപത്തെ വര്‍ഗീയ കലാപമായിചിത്രീകരിക്കുന്നവരുണ്ട്.ഇത് ചരിത്രത്തെ ശരിയായി മനസ്സിലാക്കാന്‍ സാധിക്കാത്തത് കൊണ്ടാണ്.ചരിത്രത്തില്‍ പറയപ്പെടാതെ പോയ നിരവധിയാളുകളുണ്ട്.
അവരെല്ലാം മലബാര്‍ കലാപത്തിലൂടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയവരാണ്.ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ശക്തമായി പ്രതികരിച്ചത് മലബാര്‍ കലാപത്തിലൂടെയാണ്.ഇത് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടണമെന്നും പഠന വിധേയമാക്കണമെന്നും ഡോ. കെ.കെഎന്‍ കുറുപ്പ് ആവശ്യപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter