ലിബിയൻ പ്രതിസന്ധി:  സീസിക്കെതിരെ ലിബിയൻ സർക്കാർ പ്രതിനിധി രംഗത്ത്
ട്രിപ്പോളി: രാജ്യത്തിന് അകത്തും പുറത്തുമായുള്ള ഏത് സൈനിക നീക്കത്തിനും തയാറെടുക്കാന്‍ സൈന്യത്തിന് നിർദേശം നൽകിയ ഈജിപ്ത് പ്രസിഡന്‍റ് അബ്​ദുല്‍ ഫത്താഹ് സീസിക്കെതിരെ പ്രതികരണവുമായി ലിബിയൻ സർക്കാർ രംഗത്തെത്തി. സീസി യുദ്ധകാഹളം മുഴക്കാനാണ് ശ്രമിക്കുന്നതെന്ന് സർക്കാർ പ്രതിനിധി കുറ്റപ്പെടുത്തി.

ലിബിയൻ സർക്കാർ ഉന്നതാധികാര സമിതി അംഗം അബ്ദുല്ല റഹ്മാൻ ഷതർ ആണ് സീസിയുടെ പുതിയ നീക്കത്തിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ലിബിയൻ ജനതയെ അംഗീകരിക്കാത്ത സൈന്യവുമായി ഈജിപ്ഷ്യൻ പ്രസിഡണ്ട് ഭീഷണി മുഴക്കുന്നതിനാൽ തന്റെ രാജ്യത്തെ ജനാധിപത്യം അപകടത്തിലാണെന്ന് അദ്ദേഹം തുറന്നടിച്ചു. "ഞങ്ങളുടെ രാജ്യത്തിന് മുകളിൽ വെച്ച കൈ എടുത്തു മാറ്റൂ , യമനിൽ നിങ്ങൾ നടത്തിയ ദുരന്തം ആവർത്തിക്കാതിരിക്കൂ, അദ്ദേഹം പറഞ്ഞു. വർഷങ്ങളോളം ലിബിയൻ ആഭ്യന്തര വിഷയങ്ങളിൽ ഇടപെട്ട ചരിത്രമാണ് ഈജിപ്തിന്റേതെന്നും ഇത് ആവർത്തിക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter