സെന്‍സസ്‌-എന്‍.പി.ആര്‍. നടപടികൾ നിർത്തി വെക്കാൻ കേന്ദ്ര സര്‍ക്കാർ
ന്യൂഡല്‍ഹി: കോവിഡ്‌ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സെന്‍സസ്‌-എന്‍.പി.ആര്‍. നടപടികൾ കേന്ദ്ര സര്‍ക്കാർ നിർത്തി വെക്കുന്നു. ഒരു മാസമെങ്കിലും സെന്‍സസ്‌ നടപടികള്‍ നീട്ടി വെക്കണമെന്ന് അഭ്യര്‍ഥിച്ച് ഡല്‍ഹി, ഒഡീഷ സര്‍ക്കാരുകൾ കേന്ദ്ര സര്‍ക്കാരിന്‌ കത്തെഴുതുകയും വിവിധ ബി.ജെ.പി. എം.പിമാർ ഇതേ ആവശ്യം ഉന്നയിക്കുകയും ചെയ്തതോടെയാണ് ഇക്കാര്യം പരിശോധിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്.  ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ്‌ ഉടനുണ്ടാകും. ആരോഗ്യ വകുപ്പിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക്‌ അനുസരിച്ചാണ്‌ സെന്‍സസ്‌ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ആലോചിക്കുന്നത്‌. ഏപ്രില്‍ 1 ന് രാഷ്‌ട്രപതി രാം നാഥ്‌ കോവിന്ദായിരുന്നു ആദ്യമായി എന്‍.പി.ആര്‍ - സെന്‍സസിൽ വിവരശേഖരണം നടത്തേണ്ടിയിരുന്നത്‌. എന്നാല്‍ ജനങ്ങളുമായി സമ്പര്‍ക്കം ഉണ്ടാകുന്ന പരിപാടികള്‍ നിര്‍ത്തണമെന്ന ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം സ്വീകരിച്ച് അദ്ദേഹം പൊതുജനങ്ങളുമായുള്ള കൂടിക്കാഴ്‌ച നിര്‍ത്തി വെച്ചിരിക്കുകയാണ്‌.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter