7 ജില്ലകൾ അടച്ചിടുമെന്ന വാര്‍ത്ത വാസ്തവ വിരുദ്ധം- മുഖ്യമന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം: കൊറോണ വൈറസിനെ ചെറുക്കുന്നതിന്റെ ഭാഗമായി വൈറസ് ബാധ സ്ഥിരീകരിച്ച കേരളത്തിലെ 7 ജില്ലകള്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമന്നെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. കേരളത്തിലെ 7 ജില്ലകളിലും പുതുതായി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രിയുടെ ഓഫീസ്, നേരത്തേ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു. അതേ സമയം മറ്റു ജില്ലകളിൽ നിന്നു വ്യത്യസ്തമായി കാസര്‍ഗോഡ് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അവിടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter