എല്ലാവര്‍ക്കും റമദാന്‍ ഇഫ്താറൊരുക്കി ന്യൂസിലാന്‍ഡ് മുസ്‌ലിംകള്‍

അയല്‍ക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമടക്കം ജാതിമത ഭേതമന്യേ ഏവര്‍ക്കും ഇഫ്താര്‍ വിരുന്നൊരുക്കി ന്യൂസിലാന്‍ഡിലെ മുസ്‌ലിംകള്‍.

ഈ സംസ്‌കാരം പകര്‍ന്ന് കൊടുക്കല്‍ ഏറെഅനിവാര്യമാണ്, ഇസ്‌ലാമിന്റെ സഹിഷ്ണുത ജനങ്ങള്‍ക്ക് ബോധ്യപ്പെടും
മള്‍ട്ടി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡണ്ട് റിസ്‌വാന ലത്തീഫ് പറഞ്ഞു.

വിശുദ്ധ റമദാനില്‍ ഭക്ഷണവും പാനീയവും ഒഴിവാക്കി ഹൃദയം ശുദ്ധീകരിച്ച് നാഥനിലേക്കുള്ള വഴി തേടുകയാണ്.
ഹൃദയങ്ങളില്‍ നിന്നാണ് നോമ്പെടുക്കുന്ന്ത്, മനസ്സ് കഴുകി പാകപ്പെടുത്താനും ഈ സമയത്ത് സാധിക്കുന്നു,
നോമ്പെടുത്ത 20 കാരിയായ ആല്യ ഖാത്തൂന്‍ പറഞ്ഞു.

ന്യൂസിലാന്‍ഡില്‍ 50000ത്തോളം മുസ് ലിംകളാണ് താമസിക്കുന്നത്.ഏകദേശം 60 ഓളം പളളികളും ഇസ് ലാമിക് സെന്ററുകളും പ്രവര്‍ത്തിക്കുന്നു.
റമദാന്‍ വരുന്നതിന് തൊട്ട്മുമ്പുണ്ടായ ക്രിസ്റ്റ് ചര്‍ച്ച് അക്രമത്തിനിടെ 50 ഓളം മുസ് ലിംകള്‍  കൊല്ലപ്പെടുകയും നിരവധി  പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter