മോദി ഭരണത്തിലെ മുസ്ലിം ദുരവസ്ഥയെക്കുറിച്ച് ബി.ബി.സി ഡോക്യുമെന്‍ററി
- Web desk
- May 22, 2019 - 09:43
- Updated: May 22, 2019 - 09:43
നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരിച്ചിരുന്ന 2014-2019 കാലത്ത് ഇന്ത്യന്‍ മുസ്ലിംകളുടെ അവസ്ഥയെകുറിച്ച് ബി.ബി.സി ചാനല്‍ ഡോക്യുമെന്‍ററി പുറത്തിറക്കി. നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യാ രാജ്യത്തിന്‍റെ മഹത്തായ പാരമ്പര്യത്തിന് കനത്ത പ്രഹരമാണ് ബി ജെ പി ഭരണമെന്നാണ് ഡോക്യുമെന്ററി പറയുന്നത്.
ആദ്യഘട്ട വോട്ടെടുപ്പിന് മുമ്പ് ആസ്സാമില്‍ ഷൗക്കത്ത് അലി എന്ന മുസ്ലിം വ്യാപാരിക്കെതിരെ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ തുടങ്ങി, ആസിഫ, മുഹമ്മദ് അഖ്‍ലാഖ് വിഷയങ്ങളടക്കം 2015 മെയ് മുതല്‍ 2018 ഡിസംബര്‍ വരെ ഇന്ത്യയില്‍ നടന്ന വിവിധ കൊലപാതകങ്ങളും 100 ലധികം വരുന്ന ആള്‍ക്കൂട്ടാക്രമണങ്ങളുമാണ് ഡോക്യുമെന്ററി ആസ്പദമാക്കിയിരിക്കുന്നത്.
മുസ്ലിംകള്‍ക്കെതിരെയുള്ള ഇത്തരം അക്രമങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും അവയിലെ പ്രതികളിലധികപേര്ക്കും യാതൊരു തരത്തിലുള്ള ശിക്ഷയും ലഭിച്ചിട്ടില്ലെന്ന് മാത്രമല്ല, യോഗി ആദിത്യനാഥ് അടക്കമുള്ള ബിജെപി നേതാക്കള് ഇവര്ക്ക് സംരക്ഷണം നല്കുകയാണെന്നും ഡോക്യുമെന്ററി ചൂണ്ടിക്കാണിക്കുന്നു. ഇതിനെതിരെ, സാമൂഹ്യപ്രവര്ത്തകയായ അരുന്ധതി റായിയുടെ വിമര്ശനവും ഡോക്യുമെന്ററി ഉള്പ്പെടുത്തിയിരിക്കുന്നു.
ആസ്സാമിലെ പൗരത്വ പട്ടികയില്‍ നിന്ന് 40 ലക്ഷത്തോളം പേര്‍ പുറത്തായതും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കപ്പെടുന്നുണ്ട്. മുസ്ലിംകളൊഴികെയുള്ള മറ്റു മതക്കാര്‍ അയല്‍ രാജ്യങ്ങളില്‍ നിന്ന് വന്നാല്‍ പോലും പൗരത്വം നല്‍കുന്നതിനുള്ള നിയമ നിര്‍മ്മാണം മുസ്ലിംകളോടുള്ള കടുത്ത വിവേചനത്തെയാണ് സൂചിപ്പിക്കുന്നതെന്നും ഡോക്യമെന്ററി പറയുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment