ലൗജിഹാദ്  ബി.ജെ.പി സൃഷ്ടിയെന്ന് മഹാരാഷ്ട്ര മന്ത്രി അസ്‌ലം ശൈഖ്

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണ പരാജയം മറച്ചുപിടിക്കാനുള്ള അവരുടെ സൃഷ്ടിയാണ്  ലൗജിഹാദെന്ന് മഹാരാഷ്ട്ര മന്ത്രി അസ് ലം ശൈഖ് പറഞ്ഞു. ഭരണ പരാജയത്തിനെതിരെ രോഷം ഉയരുമ്പോഴാണ് അവര്‍ ലൗജിഹാദെന്നും പറഞ്ഞ് നിയമങ്ങള്‍ കൊണ്ടുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ അപര്യപ്തത മറച്ചുവെക്കാനാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍  ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുന്നത്. തൊഴില്ലായ്മ പോലുള്ള പ്രശ്‌നങ്ങള്‍പരിഹരിക്കുന്നതിന് പകരം പശുക്കള്‍ക്ക് പ്രത്യേക മന്ത്രിസഭ തുടങ്ങിയ വിഷയങ്ങള്‍ കൊണ്ടുവന്ന് പരാജയം മറയ്ക്കാനാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ചെയ്യുന്നത്. 
മഹാരാഷ്ട്ര സര്‍ക്കാറിന് ഈ വിഷയത്തില്‍ ജാഗ്രതയുണ്ടെന്നും സംസ്ഥാനത്ത് അത്തരം നിയമങ്ങള്‍ കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter