ഇസ്രായേൽ തെരഞ്ഞെടുപ്പ്: അനിശ്ചിതത്വം തുടരുന്നു. ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിയും ലികുഡ് പാര്‍ട്ടിയും യോജിച്ചാൽ അറബ് പാർട്ടികൾ മുഖ്യ പ്രതിപക്ഷ സ്ഥാനത്തെത്തും
തെൽഅവീവ്: ഇസ്രയേലിൽ സർക്കാർ രൂപീകരണത്തിനുള്ള അനിശ്ചിതത്വം തുടരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവു പ്രതിപക്ഷ നേതാവ് ബെന്നി ഗാന്‍റസിനെയും സന്ദര്‍ശിക്കും. അവസാന ഫലം പുറത്തുവന്നപ്പോൾ ബെന്നി ഗാന്‍റസിന്‍റെ പ്രതിപക്ഷ കക്ഷിയായ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടി 120 ൽ 33 സീറ്റു നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഭരണകക്ഷിയായ ലികുഡ് പാര്‍ട്ടിക്ക് 31 സീറ്റുകളുണ്ട്. ചെറിയ പാര്‍ട്ടികളുടെയോ സഖ്യ കക്ഷികളുടെയോ പിന്തുണയോടെ പോലും ഇരു പാര്‍ട്ടികള്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇരു പാര്‍ട്ടി നേതാക്കളും ചര്‍ച്ച നടത്തുന്നത്. ഇരുപാർട്ടികളും ആളും യോജിച്ച സർക്കാർ രൂപീകരിച്ചാൽ എന്നാൽ 12 സീറ്റുകൾ നേടിയ അറബ് പാർട്ടികളുടെ സഖ്യം മുഖ്യപ്രതിപക്ഷ സ്ഥാനത്തെത്തുന്ന കാഴ്ചയായിരിക്കും ഇസ്രായേലിൽ കാണുക. ഈ കൂടിക്കാഴ്ച്ചക്ക് ശേഷവും സര്‍ക്കാര്‍ രൂപീകരണം സബന്ധിച്ച് തീരുമാനം ആയില്ലങ്കില്‍ രാജ്യം ഈ വര്‍ഷത്തെ മൂന്നാമത്തെ തിരഞ്ഞെടുപ്പിലേക്ക് നീങ്ങും ഭരണം തുടരാന്‍ സഖ്യകക്ഷികളെ ഒപ്പം നിർത്തി സർക്കാർ രൂപീകരണ ശ്രമങ്ങൾ തുടരുകയാണ് നെതന്യാഹു. എട്ട് സീറ്റുകൾ നേടിയ ഇസ്രയേൽ ബൈത്തനു പാർട്ടിയുടെ നേതാവ് അവിഗ്ദോർ ലിബർമാന്‍റെ നിലപാട് ഇസ്രായല്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമാണ്. വിശാല സഖ്യസർക്കാർ രൂപവൽക്കരിച്ച് പ്രധാനമന്ത്രിയാകുമെന്ന് വ്യക്തമാക്കിയ ബെന്നി ഗാന്‍റ്സ് സഖ്യസർക്കാർ രൂപവൽക്കരിക്കാനുള്ള പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്‍റെ അഭ്യർഥന കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter