കോവിഡ് കാലത്തെ മനുഷ്യാവകാശ ലംഘനങ്ങൾക്കും വംശീയ വിദ്വേഷ പ്രചരണങ്ങൾക്കുമെതിരെ മുന്നറിയിപ്പുനൽകി യു എൻ
ന്യൂയോര്‍ക്ക്: ലോകത്തുടനീളം കൊറോണ വൈറസ് ദുരന്തം വിതക്കുന്നതിനിടെ ലോക രാജ്യങ്ങളിൽ അരങ്ങേറുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കും വിദ്വേഷ പ്രചരണങ്ങൾക്കുമെതിരെ ശക്തമായ മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്രസഭാ തലവന്‍ അന്റോണിയോ ഗുട്ടറസ്. ഈ പ്രതിസന്ധിയെ മറികടക്കുന്നതിന് മനുഷ്യാവകാശങ്ങള്‍ മുന്‍നിര്‍ത്തി ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും അദ്ദേഹം ആഹ്വാനംചെയ്തു.

കൊറോണ പ്രതിരോധത്തിന്റെ പേര് പറഞ്ഞു ചിലയിടത്ത് ദുര്‍ബല വിഭാഗങ്ങളെ ലക്ഷ്യംവെച്ച്‌ വലിയതോതിലുള്ള വിദ്വേഷ പ്രസംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന സുരക്ഷാ വെല്ലുവിളികള്‍ തുടങ്ങിയവയൊക്കെ ഉയര്‍ന്നുവരുന്നതായും ഗുട്ടറസ് പറഞ്ഞു. കുടിയേറ്റക്കാര്‍, അഭയാര്‍ഥികള്‍, ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവര്‍ തുടങ്ങിയ വിഭാഗങ്ങളാണ് ഈ സാചര്യത്തില്‍ കൂടുതലായി പ്രയാസങ്ങള്‍ അനുഭവിക്കുന്നത്.

പലയിടത്തും പൗരസ്വാതന്ത്ര്യവും പത്രസ്വാതന്ത്ര്യവും അപകടനിലയിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വംശീയതയില്‍ അധിഷ്ഠിതമായ ദേശീയത, വ്യക്തികേന്ദ്രീകൃതമായ അധികാരക്രമം, മനുഷ്യാവകാശങ്ങള്‍ക്കുള്ള തിരിച്ചടി തുടങ്ങിയവയൊക്കെ പല രാജ്യങ്ങളിലും വര്‍ധിച്ചുവരുന്നു. അമിതാധികാരം പ്രയോഗിക്കാനുള്ള അവസരമായി ചില രാജ്യങ്ങള്‍ മഹാമാരിയെ ഉപയോഗിക്കുന്നെന്നും അത് അംഗീകരിക്കാനാവില്ലെന്നും ഒരു രാജ്യത്തിന്റേയും പേരെടുത്ത് പറയാതെ ഗുട്ടറസ് വിമര്‍ശിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter