ബാബരി മസ്ജിദ് നിലനിന്നിടത്ത് രാമക്ഷേത്രമുണ്ടന്നെതിന് തെളിവ് ചോദിച്ച് സുപ്രീംകോടതി

ബാബരി മസ്ജിദ് ഭൂമി പ്രശ്നത്തില്‍ വിധി കേള്‍ക്കവേ രാമക്ഷേത്രം നിലനിന്നിരുന്നുവെന്നതിന് വസ്തുതാപരമായ തെളിവുകള്‍ ഹാജരാക്കാന്‍ രാംലല്ലയുടെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ബാബരി മസ്ജിദ് നിലനിന്നത് രാമജന്മ ഭൂമിയിലാണെന്നും അതായിരുന്നു ഹിന്ദുക്കളുടെ എക്കാലത്തെയും വിശ്വാസമെന്നും അവിടെ പള്ളി നിര്‍മ്മിച്ചത് കൊണ്ട് സ്ഥലത്തിന്‍റെ വിശുദ്ധി നഷ്ടപ്പെടില്ലെന്നും അഭിഭാഷകനായ സി.എസ് വൈദ്യനാഥന്‍ വാദിച്ചപ്പോഴാണ് ഭൂമി തര്‍ക്കത്തില്‍ വിശ്വാസത്തിനും സാഹിത്യത്തിനും പ്രസക്തിയെന്താണെന്നും മാപ്പുകള്‍ പോലെയുള്ള വസ്തുതാപരമായ തെളിവുകള്‍ വല്ലതുമുണ്ടോ എന്നും കോടതി ചോദിച്ചത്. വാല്‍മീകി രാമായണത്തിലും സ്കന്ദ പുരാണത്തിലും അവിടം രാമജന്മഭൂമിയാണെന്ന് പറയുന്നുണ്ടെന്ന് ഹിന്ദു മഹാ സഭക്ക് വേണ്ടി ഹാജരായ പി.എന്‍ മിശ്ര വാദിച്ചെങ്കിലും തെളിവുകളൊന്നും സമര്‍പ്പിക്കാനായില്ല.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter