കശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ പുനസ്ഥാപിക്കുമെന്ന് കശ്മീരിലെ പ്രതിപക്ഷ പാർട്ടികൾ
ശ്രീനഗര്‍: ജമ്മു കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 പുനസ്ഥാപിക്കുമെന്ന് ജമ്മുകശ്മീരിലെ സംയുക്ത പാര്‍ട്ടികളുടെ പ്രസ്താവന. കശ്മീരിലെ പ്രധാന പാർട്ടികളായ നാഷണൽ കോണ്‍ഫറന്‍സ്, പിഡിപി, കോണ്‍ഗ്രസ്, പീപ്പിള്‍സ് കോണ്‍ഫറന്‍സ്, സിപിഎം, ജമ്മുകശ്മീര്‍ അവാമി നാഷണല്‍ കോണ്‍ഫറന്‍സ് എന്നീ പാര്‍ട്ടികളാണ് സംയുക്ത പ്രസ്താവന നടത്തിയത്.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ഒരു വര്‍ഷം കഴിയുമ്പോഴാണ്‌ മറ്റു ഭിന്നതകളെല്ലാം മറന്ന് വിവിധ പാര്‍ട്ടികള്‍ ഒരുമിക്കുന്നത്. ഫാറൂഖ് അബ്ദുള്ള, മെഹബൂബ മുഫ്തി, സജാദ് ലോണ്‍, എം.വൈ. താരിഗാമി, മുസാഫിര്‍ ഷാ, ജി.എ. മിര്‍ എന്നിവരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചിരിക്കുന്നത്. ഫാറൂഖ് അബ്ദുള്ളയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതില്‍ മെഹ്ബൂബ മുഫ്തി സന്തോഷം പ്രകടിപ്പിച്ചു. മുൻമുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല കേന്ദ്രത്തിനെതിരെ നിരന്തരമായ വിമർശനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ നിലനിൽക്കുന്ന ഇന്ത്യ ഗാന്ധിയുടെ ഇന്ത്യയല്ലെന്ന് അദ്ദേഹം ഇന്നലെ ശക്തമായ ഭാഷയിൽ പറഞ്ഞിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter