ഇന്ത്യ പൗരത്വ ബില്ലിൽ നിന്ന് പിൻവാങ്ങണം- ഫെഡറേഷൻ ഓഫ് മുസ്‌ലിം ഉലമ
ദോഹ: പൗരത്വ ഭേദഗതി ബില്ലിൽ നിന്ന് ഇന്ത്യൻ സർക്കാർ പിൻമാറണമെന്ന് വേൾഡ് ഫെഡറേഷൻ ഓഫ് മുസ്‌ലിം ഉലമ ആവശ്യപ്പെട്ടു. ഇന്ത്യൻ ഭരണഘടനക്ക് വിരുദ്ധമായ, മുസ്‌ലിംകളോട് വിവേചനം കാണിക്കുകയും പലരെയും രാജ്യത്ത് നിന്ന് പുറത്താക്കാൻ ശ്രമിക്കുന്നതുമായ ഈ നിയമം എടുത്തുകളയണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു. ഈ നിയമം ഇന്ത്യയുടെ പൈതൃകത്തിനും ഐക്യരാഷ്ട്രസഭയുടെ നിയമങ്ങൾക്കും വിരുദ്ധമാണന്നും ലോക സംസ്കാരത്തിനും തന്നെ കളങ്കമാണെന്നും ഫെഡറേഷൻ കൂട്ടിച്ചേർത്തു. അതേസമയം ജാതി-മത അതിർവരമ്പുകൾ ഭേദിച്ച് നിയമത്തിന് വിരുദ്ധമായി പ്രക്ഷോഭം നടത്തിയ ഇന്ത്യൻ ജനതക്ക് ഫെഡറേഷൻ നന്ദി പറഞ്ഞു. ഐക്യരാഷ്ട്രസഭയോടും ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കൺട്രീസ് (ഒഐസി) യോടും വിഷയത്തിൽ ഉടൻ ഇടപെടണമെന്ന് എന്ന് ഫെഡറേഷൻ ആവശ്യപ്പെട്ടു. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള മുസ്‌ലിം പണ്ഡിത കൂട്ടായ്മയാണ് വേൾഡ് ഫെഡറേഷൻ ഓഫ് മുസ്‌ലിം ഉലമ .

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter