ഖത്തറിനെയല്ല, ഇസ്രയേലിനെയാണ് ബഹിഷ്‌കരിക്കേണ്ടത്: ജോര്‍ദാന്‍ ജനത

 

ഖത്തറിനെയല്ല ഇസ്രയേലുമായുള്ള ബന്ധമാണ് ബഹിഷ്‌കരിക്കേണ്ടതെന്ന് ജോര്‍ദാന്‍ ജനത. ഭീകരാരോപണവുമായി ബന്ധപ്പെട്ട ഖത്തറുമായി നയതന്ത്ര ബന്ധം വിച്ഛേദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ ജോര്‍ദാന്‍ ജനത പ്രത്യക്ഷ്യപ്പെട്ടത്.

സഊദിയടക്കം നിരവധി അറബ് രാഷ്ട്രങ്ങള്‍ ഈ വിഷയത്തില്‍ ഖത്തറുമായി നയതന്ത്ര ബന്ധം വിച്ഛേദിച്ച സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ജോര്‍ദാന്‍ ജനത ഖത്തറിന് ജോര്‍ദാന്റെ ഐക്യദാര്‍ഢ്യം എന്ന ഹാഷ്ടാഗോടെ സര്‍ക്കാറിന് തിരുത്തുമായി രംഗത്തെത്തിയത്.

കാലികമായ അറബ് ലോകത്തെ പ്രതിസന്ധിക്ക് ജേര്‍ദാന്‍ മധ്യസ്ഥനാവണമെന്നാണ് പ്രത്യാശിക്കുന്നതെന്നും ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധമാണ് വിച്ഛേദിക്കേണ്ടതെന്നും സോഷ്യല്‍ മീഡിയ കാമ്പയിനിന്റെ ഭാഗമായി ആക്ടിവിസ്റ്റ് സചാ അഭിപ്രായപ്പെട്ടു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter