സി.എ.എ കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടത് പ്രതീക്ഷയോടെയാണ് കാണുന്നെതെന്ന് ജിഫ്രി തങ്ങള്‍
- Web desk
- Jan 23, 2020 - 06:27
- Updated: Jan 24, 2020 - 05:00
കോഴിക്കോട്: പൗരത്വ ഭേദഗതി ബിൽ സ്റ്റേജ് ചെയ്യാതെ ഭരണഘടന ബെഞ്ചിന് വിട്ട സുപ്രീംകോടതി വിധിയിൽ പ്രതികരണവുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ.
നീതിപീഠത്തിലുള്ള വിശ്വാസം നിലനിര്‍ത്തുന്ന വിധത്തില്‍ കോടതികള്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ കോടതിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയടക്കം വിവിധ സംഘടനകള്‍ സമര്‍പിച്ച ഹരജിയില്‍ സുപ്രിം കോടതി വിധി വന്ന ശേഷം പ്രതികരിക്കുകയായിരുന്നു തങ്ങൾ.
സുപ്രീംകോടതിയില്‍ ഇപ്പോഴും പ്രതീക്ഷയുണ്ടന്നും കേസ് ഭരണഘടനാ ബെഞ്ചുമായി ബന്ധപ്പെട്ട പ്രസ്താവന പ്രതീക്ഷയോടെയാണ് കാണുന്നെതെന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി. തുടര്‍ നടപടികളുമായി സമസ്ത മുന്നോട്ടുപോകുമെന്നും തങ്ങള്‍ പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment