കോഴിക്കോട് ജില്ലയിലടക്കം  ജുമാ നമസ്കാരത്തിന് നൽകിയ അനുവാദത്തിൽ മാറ്റമില്ല
മലപ്പുറം: കോവിഡ് സമൂഹ വ്യാപനം രൂക്ഷമായതിനെ തുടർന്ന് കോഴിക്കോട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ ആരാധനാ നിയന്ത്രണം ഒഴിവാക്കാന്‍ വേണ്ടത് ചെയ്യാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പിന് പിന്നാലെ 40 ആളുകളെ വെച്ച് ജുമാ നടത്താമെന്ന് കളക്ടർ പുതിയ ഉത്തരവിറക്കി.

സമൂഹ വ്യാപനം രൂക്ഷമായതിനെ തുടർന്ന് സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ സംസ്ഥാനത്തെ വിവിധ മത സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ ആലിക്കുട്ടി മുസ്‌ലിയാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് കലക്ടര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കുന്നത് സംബന്ധിച്ച്‌ വേണ്ടത് ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയത്.

പെരുന്നാൾ നിസ്ക്കാരത്തിലും ബലി കർമത്തിലും പരമാവധി നിയന്ത്രണം പാലിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു . ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ , പ്രൊഫ :കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ,കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍, ടി പി അബ്ദുല്ലക്കോയ മദനി ,തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി ,എം.ഐ.അബ്ദുല്‍ അസീസ്, പി.എ അഷ്റഫ് തുടങ്ങിയ വിവിധ സംഘടനാ പ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter