ഒടുവിൽ ഹൈക്കോടതി കനിഞ്ഞു: സഫൂറ സർഗാറിന് ജാമ്യം
ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന സമരത്തിന് നേതൃത്വം നൽകിയതിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി ജയിലിലടച്ച ജാമിഅ മി​ല്ലി​യ വിദ്യാര്‍ഥിനി സഫൂറ സര്‍ഗാറിന് ഡല്‍ഹി ഹൈകോടതി ജാമ്യം അനുവദിച്ചു.

കേസെടുക്കപ്പെട്ട സംഭവത്തിൽ പങ്കാളിയാവരുത്, ഡല്‍ഹിയില്‍ നിന്ന് പുറത്തുപോകുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍റെ അനുവാദം വാങ്ങണം. 15 ദിവസത്തിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകണം എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ജാ​മി​അ മി​ല്ലി​യ ഇ​സ്​​ലാ​മി​യ്യ​യി​ല്‍ സമരം തു​ട​ങ്ങി​യ സമയത്ത് മീഡിയ കോർഡിനേറ്റർ എന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് ശക്തമായ പ്രവർത്തനമാണ് സഫൂറ നടത്തിയത്.

ര​ണ്ട് ത​വ​ണ പൊ​ലീ​സ് സാ​യു​ധ​മാ​യി നേ​രി​ട്ട ശേ​ഷ​വും സമരത്തെ മു​ന്നോ​ട്ടു​ കൊണ്ടുപോകുന്നതില്‍ നിര്‍ണാ​യ​ക പ​ങ്ക് വ​ഹി​ച്ച വി​ദ്യാ​ര്‍ഥി​യാ​ണ് സ​ഫൂ​റ. ജാ​മി​അ​യി​ലെ അക്രമത്തിന്റെ പേ​രി​ല്‍ രജിസ്റ്റര്‍ ചെ​യ്ത കേസിലാണ് അവരെ ആദ്യം അ​റ​സ്​​റ്റ്​ ചെയ്തത്. എന്നാൽ പിന്നീട് വ​ട​ക്കു കി​ഴ​ക്ക​ന്‍ ഡ​ല്‍ഹി​യി​ലെ വ​ര്‍ഗീ​യാ​ക്ര​മ​ണ​ക്കേ​സി​ലും പ്ര​തി ചേ​ര്‍ത്ത് യു.​എ.​പി.​എ അ​ട​ക്ക​മു​ള്ള​വ ചുമത്തുകയായിരുന്നു. ഗർഭിണികൾക്ക് മതിയായ സൗകര്യം ജയിലിൽ ഉണ്ടെന്ന് വ്യക്തമാക്കി സഫൂറയുടെ ജാമ്യാപേക്ഷ തള്ളണമെന്നായിരുന്നു പോലീസ് ഇന്നലെ അഭ്യർത്ഥിച്ചിരുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter