മസ്ജിദിൽ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാൻ സൗകര്യമില്ല: ജർമനിയിൽ ​ജുമുഅ നടത്താൻ ചർച്ച് തുറന്നു നൽകി
ബെര്‍ലിന്‍: വൈറസിനെ വ്യാപനത്തെ പ്രതിരോധിക്കുന്നതിൽ ലോകരാജ്യങ്ങൾക്ക് തന്നെ മാതൃകയായ ജർമ്മനിയിൽ നിന്നൊരു സുന്ദര വാർത്ത. 1.5 മീറ്റര്‍ അകലം പാലിച്ച്‌​ ആരാധനാലയങ്ങളില്‍ പ്രാര്‍ഥന നടത്താന്‍ മെയ്​ 4 മുതൽ അനുവാദം നല്‍കിയ ജര്‍മനിയിൽ സാമൂഹിക അകലം പാലിച്ച്‌​ ജുമുഅ നടത്താനായി ബെര്‍ലിനില്‍ മുസ്‌ലിംകള്‍ക്ക്​ ചര്‍ച്ച്‌​ തുറന്നു നല്‍കി. കൊറോണയെ പ്രതിരോധിക്കാൻ 8 ആഴ്ചകൾ നീണ്ട ലോക് ഡൗണിന് ശേഷമായിരുന്നു ഇത്.

ബെര്‍ലിനിലെ നിയോകോള്‍ ജില്ലയിലെ ദാര്‍ അസ്സലാം മസ്​ജിദിന്​ സാമൂഹിക നിയന്ത്രണങ്ങള്‍ പാലിച്ച്‌​ ​ജുമുഅ നടത്താനുള്ള സൗകര്യങ്ങള്‍ ഇല്ലാതെ വന്നതോടെയാണ്​ സഹായവുമായി ക്രൂസ്​ബര്‍ഗിലെ മാര്‍ത്ത ലൂഥറന്‍ ചര്‍ച്ച്‌​ രംഗത്തുവന്നത്​.

"റമദാൻ വളരെ വിലയേറിയതാണെന്ന് ഞാൻ വിശ്വസിക്കുന്നു, അതിനാൽ ഈ പുണ്യദിനത്തിൽ നമ്മൾ പ്രാർത്ഥിക്കുകയും പരസ്പരം ഹൃദയം തുറന്നു വയ്ക്കുകയും ചെയ്യണമെന്നും ഞാൻ കരുതുന്നു, കാരണം, ഇത് മനുഷ്യകുലത്തിനു തന്നെ ഏറെ ഗുണകരവും സമാധാനത്തെ ശക്തിപ്പെടുത്തുന്നതുമാണ്", മാര്‍ത്ത ലൂഥറന്‍ ചർച്ച്‌ മേധാവി മോണിക മത്തിയോസ് പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter