ചരിത്രത്തിലാദ്യമായി രണ്ട് മുസ്‌ലിം വനിതകള്‍ യു.എസ് ജനപ്രതിനിധി സഭയിലേക്ക്

അമേരിക്കയുടെ ചരിത്രത്തിലാദ്യമായി അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മുസ്ലിം വനിതകള്‍.

അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകള്‍ പുറത്തുവരുമ്പോള്‍ സൊമാലിയന്‍ വംശജയായ ഇല്‍ഹാന്‍ ഉമറിന്റെ ഫലസ്തീനിയന്‍ വംശജയായ റാഷിദ താലിബയുടേയും വിജയം ഉറപ്പിച്ചിരിക്കുന്നത്. ഡെമോക്രാറ്റിക്ക് സ്ഥാനാര്‍്ത്ഥികളായാണ് ഇരുവരും ജനിവിധി തേടിയത്.

ഇതോടെ ഫലസ്തീനി സോമാലിയന്‍ കുടിയേറ്റക്കാരായ ഇവര്‍ യു.എസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലിം യുവതികളായി.

മിനസോട്ടയിലെ ഡെമോക്രാറ്റിക് ശക്തികേന്ദ്രമായ അഞ്ചാം കോണ്‍ഗ്രഷണല്‍ ജില്ലയില്‍ നിന്നാണ് ഇല്‍ഹാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. സൊമാലിയയിലെ ആഭ്യന്തര യുദ്ധത്തിനിടെ 14ാം വയസിലാണ് ഇല്‍ഹാന്‍ ഉമര്‍ യു.എസിലേക്ക് പലായനം ചെയ്യുന്നത്. യു.എസിലേക്ക് കുടിയേറിയശേഷം മുത്തച്ഛനൊപ്പം പ്രാദേശിക ഡെമോക്രാറ്റിക് ഫാര്‍മര്‍ ലേബര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ് അവര്‍ രാഷ്ട്രീയ ജീവിതം തുടങ്ങിയത്. പൊതുജനാരോഗ്യ പദ്ധതികളിലും സൗജന്യ കോളജ് വിദ്യാഭ്യാസത്തിലും ഊന്നുന്നതായിരുന്നു ഇല്‍ഹാന്റെ കാമ്പെയ്ന്‍.

മിഷിഗണിലെ 13ാം കോണ്‍ഗ്രഷണല്‍ ജില്ലയില്‍ നിന്നാണ് റാഷിദ താലിബ വിജയിച്ചത്. നേരത്തെ ഇവിടെ നിന്നാണ് യു.എസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്ലിം യുവാവായ കെയ്ത് എലിസണ്‍ തെരഞ്ഞെടുക്കപ്പെട്ടത്. അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേക്ക് മത്സരിക്കാനായി അദ്ദേഹം സ്ഥാനമൊഴിഞ്ഞതോടെയാണ് റാഷിദ അവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്.

അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് അവസാനിച്ചു. ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ഡെമോക്രാറ്റുകള്‍ക്കാണ് മുന്‍തൂക്കം. രണ്ട് വര്‍ഷം കഴിഞ്ഞ് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ സൂചനയാകും ഇടക്കാല തെരഞ്ഞെടുപ്പെന്നാണ് വിലയിരുത്തല്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter