നൂറുകണക്കിന് ഉയിഗൂര്‍ ഇമാമുമാരെ തടങ്കലിലാക്കി ചൈനീസ് ഭരണകൂടം
- Web desk
- Nov 23, 2020 - 11:08
- Updated: Nov 24, 2020 - 06:14
ചൈനയിലെ ഉയിഗൂര്‍ മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടരുന്നതിനിടെ സിന്‍ജിയാങ്ങ് പ്രവിശ്യയില്‍ നൂറുകണക്കിന് ഇമാമുമാരെ തടങ്കലിലാക്കി ചൈനീസ് ഭരണകൂടം.
തടങ്കലുകളിലെ ഉയിഗൂര്‍ ജനത ഭയാന്തരീക്ഷത്തിലാണെന്നും മരണത്തിന്റെ വക്കിലാണെന്നും അവരുടെ മൃതദേഹ സംസ്‌കാര ചടങ്ങുകള്‍ക്ക് മേല്‍ നോട്ടം വഹിക്കാന്‍ ആരുമില്ലെന്നും റേഡിയോ ഫ്രീ ഏഷ്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അന്താരാഷ്ട്ര അഭയാര്‍ഥി സംഘടനയായ ഐസി.ആര്‍.എന്‍ (ഇന്റര്‍നാഷണല്‍ സീറ്റീസ് ഓഫ് റെഫ്യൂജ് നെറ്റ്‌വര്‍ക്ക്) മായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റ് സിന്‍ജിയാങ്ങ് മേഖലയില്‍ നിന്നുള്ള ഉയിര്‍ഗൂരുകാരുമായി നടത്തിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയതാണിക്കാര്യം.
613 ഓളെ ഇമാമുമാര്‍ നിയമവിരുദ്ധമായി തടങ്കലിലുണ്ടെന്നും അവര്‍ വ്യക്തമാക്കി. 1.18 മില്യണ്‍ ഉയിര്‍ഗൂര്‍ മുസ്‌ലിംകളെയാണ് 2017 മുതലുള്ള തടങ്കല്‍ പാളയങ്ങിലുള്ളതെന്നും അവര്‍ വിശദീകരിച്ചു. 2018 മുതലാണ് അയ്യൂബ് ഇതുമായി ബന്ധപ്പെട്ട അഭിമുഖങ്ങള്‍ തയ്യാറാക്കി തുടങ്ങിയത്. ഉയിഗൂരികളുടെ വിദ്യഭ്യാസത്തിനും അവകാശത്തിനും വേണ്ടി പോരാടിയതിന് 2013-2014 കാലയളവില്‍ അയ്യൂബ് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment