അമേരിക്ക ഇറാനെതിരെ ഉടൻ യുദ്ധത്തിനിറങ്ങില്ലെന്ന് റിപ്പോർട്ട്
- Web desk
- Sep 23, 2019 - 06:23
- Updated: Sep 23, 2019 - 18:31
വാഷിംഗ്ടൺ ഡിസി: സൗദി അറേബ്യയിലെ ഏറ്റവും ഏറ്റവും വലിയ എണ്ണ വിതരണ കമ്പനിയായ അരാംകോയിൽ കനത്ത ആക്രമണം നടന്നതിനു ശേഷം ഇറാനെതിരെ യുദ്ധ പുറപ്പാട് നടത്തിയ അമേരിക്കക്ക് മനസ്സ് മാറ്റം. പൊടുന്നനെ യുദ്ധം വേണ്ടതില്ലെന്നാണ് അമേരിക്കയുടെ തീരുമാനം. എണ്ണ കേന്ദ്രങ്ങളുടെ സുരക്ഷക്ക് വേണ്ടി മാത്രമാണ് സൗദിയിലേക്ക് സൈന്യത്തെ അയക്കുന്നതെന്നും യു.എസ് നേതൃത്വം വ്യക്തമാക്കി. അമേരിക്കക്കും ഇറാനും ഇടയിൽ സമവായം രൂപപ്പെടുത്താനുള്ള മധ്യസ്ഥ നീക്കവും സജീവമാണ്. പരമാവധി സംയമനം പാലിക്കുമെന്നാണ് യു.എസ് പ്രസിഡന്‍റ് ട്രംപ് വ്യക്തമാക്കിയത്. സൗദിയിലേക്ക് സൈന്യത്തെ അയച്ചും ഇറാനെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തിയും തൽക്കാലം സ്ഥിതിഗതികൾ നേരിടാനാണ് തീരുമാനം.
കാര്യങ്ങൾ തീർത്തും കൈവിട്ടുപോയാൽ മാത്രം യുദ്ധത്തിനൊരുങ്ങിയാൽ മതിയെന്ന് യു.എസ് ഭരണകൂടം തീരുമാനിച്ചാതായാണ് റിപ്പോർട്ട്. അതേസമയം അമേരിക്കയുടെ ഏതൊരു ആക്രമണത്തെയും ചെറുക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഇറാൻ സൗദിയിലേക്ക് സൈന്യത്തെ അയച്ച അമേരിക്കൻ നടപടിയെ രൂക്ഷമായി വിമർശിച്ച് രംഗത്തുവന്നു. എന്നാൽ സൗദിയിലെത്തുന്ന യു.എസ് സൈന്യവും ഗൾഫ് സമുദ്രത്തിൽ നിലയുറപ്പിച്ച യു.എസ് പടക്കപ്പലുകളും ഏതൊരു വെല്ലുവിളിയെയും നേരിടാൻ പര്യാപ്തമാണെന്ന് പെന്റഗൺ വിലയിരുത്തുന്നു. കൂടുതൽ മിസൈൽ പ്രതിരോധ സംവിധാനങ്ങളും സൗദി ഉൾപ്പെടെയുള്ള ഗൾഫിലെ സഖ്യരാജ്യങ്ങൾക്ക് അമേരിക്ക കൈമാറും എന്നാണ് റിപ്പോർട്ട്.
ഫ്രാൻസ് ഇരു രാജ്യങ്ങൾക്കുമിടയിൽ പ്രശ്നങ്ങൾ മഞ്ഞുരുക്കാനുള്ള മധ്യസ്ഥ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
യു.എൻ പൊതുസഭാ സമ്മേളനത്തിൽ പെങ്കടുക്കാൻ ഇറാൻ പ്രസിഡന്റും വിദേശകാര്യ മന്ത്രിയും എത്തുന്നതോടെ ഇരുനേതാക്കളും അമേരിക്കൻ നേതൃത്വവും തമ്മിൽ ചർച്ചകൾ നടക്കുമെന്നാണ് കരുതപ്പെടുന്നത്. യുദ്ധമില്ലാതെയുള്ള രാഷ്ട്രീയ പരിഹാരമാണ് ഗൾഫ് മേഖലയിലെ ഭൂരിഭാഗം രാജ്യങ്ങളും ആഗ്രഹിക്കുന്നത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment