വെടിനിർത്തലിന് തയ്യാറായി ഹൂതികൾ
സൻആ: സൗദി അരാംകോ ആക്രമണത്തിന് പിന്നാലെ വെടിനിർത്തലിന് തയ്യാറാണെന്ന ഹൂതി വിമതരുടെ പ്രഖ്യാപനത്തെ യമനിലെ യുഎൻ ദൂതൻ മാർട്ടിൻ ഗിരീഫത് സ്വാഗതം ചെയ്തു. ഹൂതി വിമതരുടെയും യമൻ സർക്കാറിന്റയും ഇടയിൽ തടവുകാർ കൈമാറ്റം തുടങ്ങി പല വിധ സഹകരണങ്ങളും ഉണ്ടാവുമെന്നും മേഖലയിലെ പ്രതിസന്ധികൾക്ക് ശാശ്വതമായ പരിഹാരം കാണാൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഈ സാഹചര്യം പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമങ്ങൾ തുടരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter