ദൃഢവിശ്വാസത്തിന്റെ മിഅ്‌റാജ് പാഠങ്ങള്‍

ദിവ്യപ്രണയ സാക്ഷാല്‍കാരത്തിന്റെ പര്യായമായിരുന്നു പ്രവാചകരുടെ ആകാശാരോഹണം. ഇസ്‌ലാമിന്റെ മഹിത സന്ദേശം വിസ്തൃതമാക്കുക എന്ന നിക്ഷ്പിത ഉത്തരവാദിത്ത്വത്തിന്റെ ഭാരം ഇറക്കി വെക്കാനന്നോണം അതൊരു 'മൈന്‍ഡ് റിലാക്‌സിങ് ടൂര്‍' ആയിരുന്നു. 'നിന്നെ പടച്ച നാഥന്റെ പേരില്‍ നീ വായിക്കുക' എന്ന് പറയാന്‍ പഠിപ്പിച്ച നാഥനെ തന്റെ പ്രേമഭാജനത്തെ കാണാന്‍ ഒരുക്കിയ ആകാശാരോഹണം ഇരുപത്തിമൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള ഇസ്‌ലാം പ്രചാരണ മേള കല്ലും മുള്ളും നിറഞ്ഞ തുടക്കത്തിന്റേതായിരുന്നു. തികഞ്ഞ അനാഥനായി വളര്‍ന്ന് സത്യവും നന്‍മയും മാത്രം കൈവശം വെച്ചൊരു കച്ചവടക്കാരന്‍ പെട്ടന്നൊരു ദിവസം ഇന്ദ്രജാലങ്ങള്‍ തോല്‍ക്കുന്ന അമാനുഷികതയുമായി വന്നത് സഹിക്കാവുന്നതിലപ്പുറമുള്ള കണ്ണുകടിയായിരുന്നു അറേബ്യയിലെ പ്രമുഖര്‍ക്ക്. നീട്ടിവെക്കും തോറും എരിഞ്ഞടങ്ങുന്ന കനലിനു പകരം ഇത് സര്‍വ്വവ്യാപിയാണെന്നറിഞ്ഞയുടനെ അക്രമണ പരമ്പര അഴിച്ചുവിട്ടു. വെളിച്ചം വിദൂര ദിക്കില്‍ അറേബ്യര്‍ക്കന്യമായി നിലനില്‍ക്കുമ്പോള്‍ അത് പിടിച്ചു നല്‍കാന്‍ മാത്രമായിരുന്നു മുഹമ്മദ് (സ). അന്ധകാരത്തിന്റെ ഭീകരമായ ആണ്ടുപോയ ഖുറേഷി വര്യര്‍ വള്ളത്തോളിന്റെ പാംമ്പുസ്‌നാന മോര്‍മിപ്പിക്കുന്നു.

  ഇവര്‍ക്കിട്ടേ, പ്രിയമിത്രമൂതി
  ക്കൊടുക്കായ്, കൈത്തിരിക്കൊണ്ടു
  ചെന്നാന്‍, മിന്നാമിനുങ്ങിന്‍ ചെറുതാം
  വെളിച്ചം പോലും സഹിക്കാത്ത
  തമസ്സിതേതോ.
ജനിച്ച മണ്ണില്‍ നിന്ന് പ്രണിത ഹൃദയവുമായി ആ പാദങ്ങള്‍ ചലിച്ചത് അമ്മാവന്‍മാരുടെ നാട്ടിലേക്കായിരുന്നു. സാന്ത്വനത്തിന്റെ തെളിനീരല്‍പം അവിടെ ബാക്കിയുണ്ടെന്ന് ധരിച്ച് ഉമ്മ ആമിന ബീവി(റ) വിന്റെ ഭൂമിയിലേക്ക് പതറാതെ ചെന്നത്തുമ്പോഴേക്ക് പരാക്രമികള്‍ സംഹാര താഢവമാടിത്തുടങ്ങിയിരുന്നു. ബാല്യത്തിന്റെ ചുവപ്പ് വിട്ടുമാറാത്ത കുട്ടികള്‍ വരെ മുഹമ്മദ് ഭ്രാന്തന്‍ എന്നാക്രോശിച്ച് കല്ലെറിഞ്ഞു. 
പ്രിയതമ ഖദീജയുടെ വേര്‍പാട്, സമ്മിലൂനിയാ ഖദീജ എന്ന് തുടങ്ങി സദാസമയവും സാന്ത്വനത്തിന്റെ പുതപ്പ് കൊണ്ട് പൊതിഞ്ഞ പ്രിയതമ ഈ ലോകം വെടിഞ്ഞു യാത്രയായി കൂടെ അബൂത്വാലിബും ദിവംഗതനായി. ഒരു മനുഷ്യ ജന്‍മം സഹിക്കാവുന്നതിലപ്പുറം പരീക്ഷണങ്ങള്‍ക്ക് നടുവില്‍ തരിച്ച് നില്‍ക്കുമ്പോള്‍ പ്രവാചകരുടെ മനോധൈര്യം കൊണ്ട് മാത്രമായിരുന്നു പിടിച്ചു നിന്നത്. പ്രവാചകത്വത്തിന്റെ ശക്തിക്കു മുന്നില്‍ ക്ഷമയുടെ മിനാരങ്ങള്‍ ഉയിര്‍കൊള്ളുകയായിരുന്നു. അനിര്‍വചനീയ വ്യക്തി വിലാസത്തിന്റെ ക്ഷമയുടെ ആഴം ജിബ്‌രീല്‍ വന്ന് ''ഈ കാണുന്ന പരവ്വത മദ്ധ്യേയിട്ട് ഇവരെ (ത്വാഇഫുകാര്‍) ഞാന്‍ നശിപ്പിക്കട്ടെയോ, പ്രവാചകരേ'' എന്ന് അനുവാദം ചോദിച്ചപ്പോള്‍ വ്യക്തമായതാണ് ''വേണ്ട അവര്‍ അജ്ഞരാണ്,   ജുവായ പാതയില്‍ പ്രവേശിക്കുന്നവര്‍ ഇവരുടെ പിന്‍ഗാമികളില്‍ വരുന്നതെത്ര ഉത്തമം, ജിബ്‌രീല്‍''.


ആകാശാരോഹണം;ആത്മയാനം
അതിമാനുഷമായിരുന്ന ആകാശാരോഹണത്തിന്റെ നിമിഷങ്ങളോരോന്നും വിശ്വസിക്കല്‍ ആയിരുന്നു ആദ്യകാല മുസ്‌ലിം ചെയ്ത വലിയ പുണ്യങ്ങള്‍. മക്കയില്‍ നിന്നും ഒറ്റ രാത്രി കൊണ്ട് നാല്പത് രാത്രകളുടെ നീണ്ടവഴി ദൂരമുള്ള ഇടത്തിലേക്ക് പ്രവാചകര്‍ ചെന്നത്തിയെന്നത് വിശ്വസിക്കാന്‍ ഹൃദയാന്തരങ്ങളില്‍ അചഞ്ചലമായ സുസ്ഥിരമായ ദൃഢതയുണ്ടായിരുന്നു. 
പ്രവാചക ലബ്ദിക്ക് മുന്‍പാണ് ആകാശാരോഹണമെന്നും, ഹിജ്‌റക്ക് 1 വര്‍ഷം മുന്‍പാണ് എന്നും വിവിധങ്ങളായ അഭിപ്രായങ്ങള്‍ കാണുന്നു. പല ദൈവീക ദൃഷ്ടാന്തങ്ങളും ദൃശ്യമായ പരിശുദ്ധമായ ആ രാത്രിയില്‍ അമാനുഷികതക്ക് വലിയ പ്രാമുഖ്യം നല്‍കപ്പെടേണ്ടതുമാണ്. ഇക്കാര്യത്തില്‍ ഊന്നല്‍ നല്‍കിയാണ് ഭൗതിക ദേഹത്തോടെയാണ് പ്രവാചകര്‍ ദൈവസന്നിധിയിലേക്ക് ബുറാഖ് എന്ന വിചിത്ര വാഹനത്തില്‍ പോയതെന്ന് അവര്‍ അഭിപ്രായപ്പെടുന്നത്. ഇതേ പ്രകാരം ഒരാകാശാരോഹണം ഇബ്‌റാഹീം നബി (അ) ന്റെ ചരിത്രത്തിലും ദൃശ്യമാവും. അതിന് മുഹമ്മദ് നബി (സ) യെക്കാള്‍ മികച്ചതാണെന്ന് അവിതര്‍ക്കം പഢിതര്‍ ഒരേ സ്വരം കൈക്കൊള്ളുന്നു. എല്ലാ അലങ്കനീയ വിധികര്‍ത്താവിന്റെ നിശ്ചയങ്ങളെന്നോണം പൊരുത്തപ്പെടാവുന്നതാണ്. 
മുഹമ്മദ് ബ്‌നു ജരീര്‍ അല്‍-ത്വബ്‌രി (റ) തന്റെ തഫ്‌സീറില്‍ ഹുദൈഫ (റ) വില്‍ നിന്നും നിവേദനം ചെയ്ത ഹദീസില്‍ ആത്മാവ് (റൂഹ്) കൊണ്ടുള്ള രാപ്രയാണമാണെന്ന് ഉദ്ധരിക്കുന്നു. ഇമാം റാസിയുടെ തഫ്‌സീറില്‍ ഭിന്ന ശബ്ദങ്ങളെല്ലാം വിശകലനം ചെയ്യുന്നിടത്ത് ആകാശാരോഹണത്തില്‍ ആഇശാബീവിയുടെ ഉദ്ധരണിയില്‍ നബിയുടെ ആത്മാവ് കൊണ്ടായിരുന്നുവെന്നത് സാക്ഷ്യപ്പെടുത്തുന്നു. അഭിപ്രായന്തരങ്ങള്‍ക്കിടയില്‍ മുആവിയ്യ (റ) പരിഹാരമെന്നോണം നിര്‍ദ്ദേശിക്കുന്നത് രണ്ട് സാധ്യതകളാണ്. 
ഭൗതിക ശരീരം കൊണ്ടുള്ള യാത്രയാണ് യാഥാര്‍ത്ഥ്യമെങ്കിലും ആത്മാവിനാലുള്ള യാനത്തിനാണ് ബൗദ്ധികമണ്ഠത്തില്‍ പൊരുത്തമുള്ളത്.ഭൗതീകശരീരത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുള്ള ആകാശാരോഹണത്തിന്റെ സാധ്യത വിദൂരത്താണെന്നാണ് പ്രസ്തുത പണ്ഡിത വൃന്ദത്തിന്റെ പക്ഷം,ആത്മാവിന്റെ വിചാരപ്പെടലുകള്‍ക്ക് പരിധിയും പരിമിതിയും നിശ്ചയിക്കല്‍ അസാധ്യമെന്നതിനാല്‍ പ്രവാചകരുടെ ഇസ് റാഅ് മിഅ്‌റാജ് അത്തരമൊന്നായിരുന്നെന്ന് പണ്ഡിതര്‍ വീക്ഷിക്കുന്നു.ചക്രവാളങ്ങള്‍ക്കിടയിലെ ദൂരം ക്ഷണികനേരം കൊണ്ട് രൂപപ്പെടുത്താന്‍ കഴിയുന്ന നിലയിലാണ് മനുഷ്യ മനസ്സിന്റെ സൃഷ്ടിപ്പ്.ഇങ്ങനെയെല്ലാം ആത്മാവിന്റ ആരോഹണമാണെന്ന് വിശദീകരിക്കുന്ന പണ്ഡിതര്‍ക്ക് വ്യക്തമായ തെളിവിന്റെ പിന്‍ബലമുണ്ട്.

ഇഹലോക ജീവിതം നശ്വരതയുടെ വര്‍ണ്ണക്കാഴ്ച്ചകള്‍ നിറഞ്ഞ മരീചികയാണെന്നും പരലോകമാണ് യാഥാര്‍ത്ഥ്യത്തിന്റെയും കാര്യകാരണങ്ങളുടെയും വിധിതീര്‍പ്പിന്റെയും അനശ്വര ജീവിതമെന്ന ഗുണപാഠമാണ് മിഅ്‌റാജിന് നല്‍കാനുള്ളത്. പ്രവാചകരുടെ മഹിത യാത്രക്ക് മുമ്പേ ദൃശ്യമായ നശ്വര ജീവിതത്തിന്റെ പ്രതീകവും പിശാചിന്റെ പ്രതീകവുമായി വൃദ്ധയും വൃദ്ധനും യഥാക്രമം ചില അടയാളപ്പെടുത്തലുകളും മുന്നറിയിപ്പുകളുമായിരുന്നു. ഈ ലോകത്തില്‍ നിന്ന് അവശേഷിക്കുന്നത് ശുഷ്‌കിച്ച ദിനങ്ങള്‍ മാത്രമാണെന്നും അതിനായി സ്വപ്ന കൊട്ടാരങ്ങള്‍ ഒരുക്കാന്‍ ശ്രമിക്കാതെ കത്തിയാളുന്ന നരകത്തില്‍ നിന്ന് സല്‍കര്‍മങ്ങള്‍ കൊണ്ട് വിദൂരം പ്രാപിക്കണമെന്നാണ്
        സപ്ത വാനങ്ങള്‍ക്കപ്പുറം പ്രപഞ്ച നാഥന്‍ അള്ളാഹുവിന്റെ മഹത്തായ അര്‍ശ് (ഇരിപ്പിടം) ഉണ്ടെന്നും അവിടേക്കുള്ള യാത്രയിലെ പ്രഥമ ആകാശത്തില്‍  ആദം നബിയും യഥാക്രമം യഹ്‌യ, ഈസ പിന്നീട് യൂനുസ്, ഇദ്‌രീസ്, ഹാറൂണ്‍, മൂസ, ഇബ്‌റാഹീം (അ) എന്നിവര്‍ ഏഴാം ആകാശം വരെ ഓരോ ആകാശത്തിന്റെയും പടിവാതിലില്‍ തങ്ങളുടെ മകനെ ക്ഷണിച്ച് കടത്തിവിട്ട ചരിത്രം ഉള്‍ക്കൊള്ളാന്‍ മാത്രം വികസിക്കണം ദൃഢമാകണം ഓരോ മുസ്‌ലിം ഹൃത്തടവും. യാഥാര്‍ത്ഥ്യങ്ങളെ ല്ലാം ശാസ്ത്രീയ സിദ്ധാന്തങ്ങള്‍ക്കകകത്താണെന്ന വാദം ശാസ്്ത്രത്തിലെ വൈകല്ല്യങ്ങള്‍ പോലെ വികലമാണ്. യുക്തിയുടെ കണ്ണട ടിയില്‍ എല്ലാം കാണണമെന്നില്ലല്ലോ. പ്രവാചകര്‍ (സ്വ) അവിടന്നങ്ങോട്ട് 'സിദ്‌റത്തുല്‍ മുന്‍തഹ'യിലെത്തിയതും ശേഷം നാല് നദികള്‍ ദൃശ്യമാവുകയും ചെയ്തു. 
സ്വര്‍ഗ ത്തിലേക്കെഴുകുന്ന രണ്ട് പുണ്യനദികളും ഇഹലോകത്തിലേക്കൊഴുകുന്ന രണ്ട് നദി, വിശദീകരണം അവ നൈലും യൂഫ്രട്ടീസുമെന്നായിരുന്നു. പിന്നീട് ദൈവ സന്നിധിയിലെത്തിയതും അ
ഞ്ച് നേര നിസ്‌കാരത്തിന്റെ വിശ്രുത ചരിത്രവും ഓരോ മിഅ്‌റാജ് അനുസ്മരണവും പുനരവതരിപ്പി ക്കുന്നു. അഗ്നികൊണ്ടുള്ള സൃഷ്ടിക്ക് പ്രവേശനാനുമതി ലഭിക്കാത്തയിടത്തായിരുന്നു പ്രവാചകര്‍ (സ) (മണ്ണ് കൊണ്ടുള്ള സൃഷ്ടി) അനുമതി ലഭിച്ചത് എന്നതെ ല്ലാം മിഅ്‌റാജ് കൊണ്ടു തരുന്ന ദിവ്യസന്ദേശമാണ്.


കാഴ്ച്ചകളുടെ മിഅ്‌റാജ്'സങ്കല്പങ്ങള്‍ക്കപ്പുറം

മക്കയില്‍ തന്റെ രാപ്രയാണത്തിന്റെ അതിമാനുഷമായ രംഗങ്ങള്‍ അബൂ ജഹല്‍ വിളിച്ച വരുത്തിയ ജനക്കൂട്ടത്തിന് ഓര്‍മയില്‍നിന്നടര്‍ത്തിയെടുത്ത സ്വതസിദ്ധമായശൈലിയില്‍ വിവരിച്ച് കൊടുക്കുമ്പോള്‍ പ്രവാചകര്‍ധസ്വപയെ അംഗീകരിക്കാന്‍ അന്ന് മക്കയിലാരും ഒരുക്കമില്ലായിരുംന്നു.നീണ്ടദിനരാത്രികളുടെ വഴിദൂരമെഴിച്ചാല്‍ അവിടെ കണ്ട കാഴ്ചകളെല്ലാം് യാഥാര്‍ത്ഥ്യത്തോട് താദാത്മ്യം പുലര്‍ത്തുന്നതായാല്‍ പോലും അവര്‍ സത്യത്തോട് പുറം തിരിഞ്ഞുനിന്നു.അവര്‍ മുഹമ്മദ്ധസ്വപയുടെ സന്തത സഹചാരി അബൂബക്കറിധറപനെ ചെന്ന് കണ്ടു.'അബൂബക്കറെ, നിന്റെ കൂട്ടുകാരന്‍ പുതിയ കെട്ടുകഥയുമായി എത്തിയിട്ടുണ്ട്. ഏകരാത്രിയില്‍ ബുറാഖ് എന്ന വാഹന...'മുഹമ്മദങ്ങനെ പറഞ്ഞെങ്കില്‍ ഞാന്‍ വിശ്വസിക്കുന്നു.അബൂബക്കറിധറപന് ഇത്രയേ പറയാനുണ്ടായിരുന്നുള്ളു.
ശേഷം നേരെ ചൊവ്വെ തിരുസന്നിധിയിലേക്ക് തിരിച്ചു.മുഹമ്മദ്ധസ്വപതന്റെ രാപ്രയാണത്തിന്റെയും ആകാശാരോഹണത്തിന്റെയും അനുഭവങ്ങള്‍ വിവരിച്ചു.ഉടന്‍ അബൂബക്കര്‍ സിദ്ധീഖ്ധറപമുഹമ്മദ്ധസ്വപയുടെ മുഖത്ത് നോക്കി പ്രഖ്യാപിച്ചു,''നബിയെ,അങ്ങ് അള്ളാഹുവിന്റെ പ്രവാചകരാണെന്ന് ഞാനിതാ സാക്ഷ്യം വഹിക്കുന്നു''. ''അബൂബക്കറെ, നീയാണ് സത്യവാന്‍ധസിദ്ധീഖ്പ''.
വിശ്വാസദൃഢതയുടെ മൂര്‍ത്തീമദ്ഭാവമായിരുന്നു സിദ്ധീഖ്ധറപ.സത്യത്തെ സത്യമായി കാണാന്‍ വീണ്ടുവിചാരത്തിന്റെ പിന്‍ബലം വേണ്ടാത്ത അബൂബക്കറിന്റെ ഓര്‍മകളിലേക്കാണ് മിഅ്‌റാജ് വെളിച്ചം വീശുന്നത്.എന്തിനും യുക്തിയന്വോഷിച്ചിറങ്ങുന്ന സമകലീന ഗവേഷകര്‍ക്കിടയില്‍ സംശുദ്ധ വിശ്വാസം എന്നേ കളങ്കപ്പെട്ടിട്ടുണ്ട്.കൈമോശം വന്ന വിശ്വാസത്തെ തിരികെ പിടിക്കാനുള്ള സുവര്‍ണാവസരമാകട്ടെ ഓരോ മിഅ്‌റാജിന്റെ അനുസ്മരണ രംഗവും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter