ഇനി പാക്കിസ്ഥാനിലും വനിതാഫുട്ബാള്‍ വളരും
ഫുട്ബാളില്‍ ശിരോവസ്‍ത്രം ധരിക്കുന്നതിനുണ്ടായിരുന്ന വിലക്ക് ഫിഫ നീക്കിയതിലുള്ള സന്തോഷം പാക്കിസ്ഥാനിലെ വനിതാ ഫുടബാള്‍ അംഗങ്ങള്‍ക്ക് ഒളിച്ചുവെക്കാനാവുന്നില്ല. ഹിജാബ് വസ്ത്ര ധാരണയുടെ അഭിവാജ്യ ഘടകമായി കാണുന്ന പാക്കിസ്ഥാനിലെ ഗ്രാമന്തരങ്ങളിലെല്ലാം ഇനി ഫുട്ബാള്‍ ആരവങ്ങളുയരാന്‍ ഈ ചരിത്രപരമായ തീരുമാനം കാരണമാകുമെന്നാണ് അവരുടെ വിശ്വാസം.
ഹിജാബ് അനിവാര്യമാണെന്നതു മൂലം കളിക്കളത്തോട് വിട്ടു നിന്ന അനേകം വനിതാ താരങ്ങള്‍ക്ക് തിരിച്ചു വരാനുള്ള വഴിയൊരുക്കുന്നതാണ് ഫിഫയുടെ ചരിത്രപ്രധാനമായ ഈ തീരുമാനം. പാക്കിസ്ഥാന്‍ ദേശീയ വനിതാ ഫുട്‍ബാള്‍ ടീമില്‍ അംഗമായ നൈലാഖാന്‍ പറയുന്നു. ഞങ്ങളീ തീരുമാനത്തെ സന്തോഷപൂര്‍വം സ്വാഗതം ചെയ്യുകയാണ്. ഹിജാബിനെ സംസ്‍കാരത്തിന്‍റെ ഭാഗമായി കാണുന്ന ഒരു സമൂഹത്തില്‍ ധാരാളം കുട്ടികള്‍ക്ക് ഫുട്ബാള്‍ ഗ്രൌണ്ടിലേക്കുള്ള വഴിയൊരുക്കന്നതാണ് പുതിയ തീരുമാനം. കറാച്ചിയിലെ ഒരു സ്വാകാര്യ സ്‍കൂളില്‍ കായികാദ്ധ്യാപിക കൂടിയാണ് നൈലാ ഖാന്‍.
2007-ലെ വിലക്കിനെ മറികടന്ന് കഴിഞ്ഞ ആഴ്ചയാണ് ഫിഫ ശിരോവസ്‍ത്രത്തിനുണ്ടായിരുന്ന വിലക്ക് നീക്കിയത്. പാക്കിസ്ഥാനെ കൂടാതെ മുഴുവന്‍ മുസ്‍ലിം രാജ്യങ്ങളെയും ഈ വിലക്ക് ബാധിച്ചിരിക്കാമെന്നാണ് നൈലുയെ അഭിപ്രായം.
ഹിജാബ് ധരിച്ച പെണ്‍കുട്ടികള്‍ ഫുട്ബാള്‍ കളിക്കുന്നത് കണ്ട് മാതാപിതാക്കള്‍ തങ്ങളുടെ മക്കളെയും ഇതേ രീതിയില്‍ മൈതനത്തേക്ക് പറഞ്ഞുവിടുമെന്നാണ് നൈലയുടെ വിശ്വാസം. ഞാന്‍ ഹിജാബ് ധരിക്കാറില്ല. എന്നാല്‍ ഹിജാബിനുള്ള വിലക്ക് നീക്കാനുള്ള ഫിഫയുടെ തീരുമാനം വളരെ ശരിയാണ്. ഇത് എന്നോ വേണമെന്നാണ് എന്‍റെ അഭിപ്രായം.
ആന്തരികമായ സംതൃപ്തിയാണ് കളിക്കാരന് പ്രധാനം. സാധാരണ ഹിജാബ് ധരിക്കുന്ന ഒരു പെണ്‍കുട്ടിയെ നിര്‍ബന്ധപൂര്‍വം അത് ഊരിവെപ്പിച്ച് കളത്തിലിറക്കിയാല്‍ അവള്‍ക്കൊരിക്കലും പൂര്‍ണ മനസ്സോടെ കളിക്കാനാവില്ല. അവളുടെ കഴിവിന്‍റെ ചെറിയൊരളവു മാത്രമേ കളിയില്‍ പ്രകടമാവൂ. ഹിജാബ് ധരിച്ചു എന്നത് കൊണ്ടു മാത്രം ഒരു വനിതാ ഫുട്ബാളര്‍ക്ക് പുറത്തിരിക്കേണ്ടി വരുന്ന അവസ്ഥ ഉണ്ടാവരുത്. നൈലാഖാന്‍റെ അഭിപ്രായത്തോട് കറാച്ചിയില്‍ നിന്നുള്ള മെഹ്‍വിശ് ഖാന് പൂര്‍ണ യോജിപ്പ്.
പാക്കിസ്ഥാനു മാത്രമല്ല, മുഴുവന്‍ മുസ്‍ലിം രാജ്യങ്ങള്‍ക്കും സ്വാഗതാര്‍ഹമായ തീരുമാനമാണിത്. നമ്മുടെ മതത്തോടുള്ള ആദരവും ബഹുമാനവുമാണ് ഈ തീരുമാനം കാണിക്കുന്നത്. ഫിഫയെ ഞാനീ വിഷയത്തില്‍ അഭിനന്ദിക്കുകയാണ്. മെഹ്‍വിശ് ഖാന്‍റെ സന്തോഷം നിറഞ്ഞ വാക്കുകള്‍.
ഹിജാബ് നിരോധനം എടുത്തുമാറ്റിയത് ഫുട്ബോളിലേക്ക് കുടുതല്‍ കളിക്കാരെ ആകര്‍ഷിക്കുമെന്നാണ് കളിക്കാരുടെയും സംഘാടകരുടെയും കണക്കു കൂട്ടല്‍.
തങ്ങളുടെ സംസ്‍കാരവും പാശ്ചാത്യന്‍ സംസ്‍കാരവും തികച്ചും ഭിന്നമാണെന്നുള്ളത് അന്തര്‍ദേശീയ കായിക സംഘടനകള്‍ തുറന്നു പറഞ്ഞതാണ്. അവിടെ ശരിയാവുന്നത് ഇവിടെ ശരിയാവണമെന്നില്ല; ഇവിടത്തേത് അവിടെയും. കറാച്ചിയിലെ ഒരു വനിതാ ഫുട്‍ബാള്‍ ടീം പരിശീലകനായ അഹ്‍മദ് ജാന്‍ പറയുന്നു. അതിനാല്‍ വിലക്കുകളും നിരോധനങ്ങളും ഫുട്ബാളില്‍ കഴിവതും ഒഴിവാക്കണം.
ഹിജാബ് വിലക്കിയതു മൂലം എത്രയോ മികച്ച വനിതാ കളിക്കാര്‍ക്ക് ദേശീയ ടീമിലേക്കെത്താന്‍ കഴിയാതെ പോയിട്ടുണ്ട്. മുന്‍ദേശീയ വനിതാ ടീം ക്യാപ്റ്റന്‍റെ വാക്കുകള്‍. ഫിഫയുടെ ഉദ്ദേശ്യ ശുദ്ധിയെ കുറിച്ച് എനിക്ക് സംശയമില്ല. എന്നാല്‍ മുസ്‍ലിം ലോകത്തെ സംബന്ധിച്ചിടത്തോളം ഇത് നെഗറ്റിവായ സന്ദേശമാണോ കൈമാറുക എന്നാണെന്‍റെ സംശയം.
പാക്കിസ്ഥാനിലെ വനിതാഫൂട്‍ബാള്‍ ശൈശവദശയിലാണിപ്പോള്‍. 22 ക്ലബുകളും നാനൂറ് കളിക്കാരമാണ് ആകെയുള്ളത്. ലാഹോര്‍. പെഷവാര്‍, മുള്‍ത്താന്‍, കറാച്ചി തുടങ്ങിയ സ്ഥലങ്ങളിലാണ് ക്ലബുകളില്‍ ഏറെയും.
-കടപ്പാട് ഓണ്‍ഇസ്ലാം.നെറ്റ്



Leave A Comment