വിദ്യാർഥി നേതാക്കൾക്കെതിരെ യുഎപിഎ ചുമത്തിയത് ബിജെപിയുടെ രാക്ഷസീയ കടന്നു കയറ്റമെന്ന് ഇ. ടി മുഹമ്മദ് ബഷീർ എംപി
- Web desk
- Apr 24, 2020 - 06:21
- Updated: Apr 24, 2020 - 14:58
മലപ്പുറം: ഇന്ത്യയിലുടനീളം കൊറോണ വൈറസ് പടർന്നുപിടിക്കുന്നതിനെ പ്രതിരോധിക്കാൻ നടപ്പിലാക്കിയ ലോക ഡൗണിനിടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥി നേതാക്കളെ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എംപി രംഗത്തെത്തി.
കൊറോണ ദുരിതത്തിൽ ലോകമാകെ നെടുവീർപ്പിടുമ്പോഴും വർഗീയതതക്ക് മൂർച്ച കൂട്ടാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഡൽഹിയിലെ മനുഷ്യക്കുരുതിയുടെ രക്തദാഹം മാറാത്ത ബിജെപി ഇപ്പോൾ വിദ്യാർത്ഥി നേതാക്കൾക്കുനേരെ യുഎപിഎ ചുമത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിരപരാധികൾക്ക് നേരെ പോലീസിന്റെ രാക്ഷസീയമായ കടന്നുകയറ്റത്തിന് ബിജെപി ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.
കേന്ദ്ര സർക്കാരിന്റെ ഇത്തരം നീക്കങ്ങൾക്കെതിരെ എംഎസ്എഫ് ദേശീയ കമ്മിറ്റി നടത്തുന്ന ഓൺലൈൻ കാമ്പയിൻ വിജയിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment