ആത്മവിശുദ്ധിയുടെ ദിനങ്ങളുമായി  റമദാൻ ആഗതമായി, ഒമാനിലും മൊറോക്കോയിലും റമദാൻ തുടക്കം നാളെ
റിയാദ്: ഇന്ത്യയിലും ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിലും റമദാന്‍ വ്രതാരംഭത്തിന് തുടക്കമായി. വിവിധ ഗൾഫ് രാജ്യങ്ങളിലെ ഔഖാഫ് മന്ത്രാലയങ്ങൾ റമദാൻ സ്ഥിരീകരിച്ചു. ബ്രിട്ടനിൽ റമദാൻ ആരംഭിച്ചതായി കിഴക്കൻ ലണ്ടൻ മസ്ജിദ് ഭാരവാഹികൾ അറിയിച്ചു. മലേഷ്യ ഇന്തോനേഷ്യ അടക്കമുള്ള തെക്ക് കിഴക്കൻ രാജ്യങ്ങളിലും റമദാൻ ആരംഭമായി.

ആഫ്രിക്കൻ വൻകരയിൽ മൊറോക്കോ ഒഴികെയുള്ള മറ്റ് മുസ്‌ലിം രാജ്യങ്ങളിൽ റമദാൻ തുടക്കമായതായി മതകാര്യ വകുപ്പ് അറിയിച്ചു. ഒമാനിലും മൊറോക്കോയിലും മാസപ്പിറവി കാണാത്തതിനെ തുടര്‍ന്ന് ശഅ്ബാന്‍ 30 പൂര്‍ത്തികരിച്ച്‌ ശനിയാഴ്ച മുതല്‍ റമദാന്‍ ആരംഭിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു.

കോവിഡ്-19 വൈറസ് വ്യാപന പശ്ചാത്തലത്തില്‍ ഗള്‍ഫ് നാടുകളില്‍ മിക്കയിടങ്ങളിലും റമദാനില്‍ പള്ളികളില്‍ വെച്ചുള്ള പ്രാര്‍ത്ഥനകളോ സമൂഹ നോമ്പ് തുറയോ ഉണ്ടാകുകയില്ല. വൈറസ് വ്യാപന പാശ്ചാത്തലത്തില്‍ ഇതിന് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സഊദിയില്‍ മക്ക, മദീന ഹറമുകളില്‍ വെച്ച്‌ മാത്രമാണ് തറാവീഹ് നിസ്കാരം നടക്കുക. അതില്‍ തന്നെ പൊതു ജനങ്ങളെ പ്രവേശിപ്പിക്കുകയില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter